'ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ തടയുക!'; റീസയിയുടെ ദശലക്ഷ സന്ദേശകാമ്പയിന്റെ ഭാഗമായി 46 ഭാഷകളിൽ തയാറാക്കിയ ഹ്രസ്വചിത്രം റിലീസ് ചെയ്തു

New Update

സൗദി അറേബ്യ: റീസയിയുടെ ദശലക്ഷ സന്ദേശകാമ്പയിന്റെ ഭാഗമായി 46 ഭാഷകളിൽ തയാറാക്കിയ 'ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ തടയുക!' എന്ന മുദ്രാവാക്യം ഉൾപ്പെട്ട ഹ്രസ്വചിത്രം കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിലെ അഡ്മിൻ ഉപദേഷ്ടാവ് കുന്ദൻലാൽ ഗൊത് വാൾ റിലീസ് ചെയ്തു. 

Advertisment

ഇന്ത്യൻ കറൻസിയിലുള്ള 17 ഭാഷകൾ, അറബിക്, ചൈനീസ് ഉൾപ്പടെ മറ്റു 11 ഏഷ്യൻ ഭാഷകൾ, ഫ്രഞ്ച്, ജർമൻ തുടങ്ങിയവ ഉൾപ്പടെ 17 യൂറോപ്യൻ ഭാഷകൾ എന്നിങ്ങനെ 46 ഭാഷകളിൽ റിസാ മുദ്രാവാക്യം വിവിധ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കുകയാണ് ഫൗണ്ടേഷൻ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച കാമ്പയിൻ ശിശുദിനമായ നവംബർ 14 വരെ തുടരും. വിവിധ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ, ഹൈപ്പർമാർക്കറ്റു കളുടെ പ്രതിവാര ബ്രോഷറുകൾ ഇവയിലൂടെയുള്ള പ്രചാരണം തുടരുന്നു.

publive-image

ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ പരിപാടിയിൽ റിസാ കൺസൽട്ടൻറ് ഡോ. എ. വി. ഭരതൻ, റിസോഴ്സ് ടീം അംഗങ്ങളായ ഡോ. തമ്പി വേലപ്പൻ, ഡോ. നസീം അക്തർ ഖുറൈശി, ഡോ. രാജു വർഗീസ്, സ്റ്റേറ്റ് കോർഡിനേറ്റർ കരുണാകരൻ പിള്ള,

പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, ജോർജുകുട്ടി മക്കുളത്ത്, സൗദി ഈസ്റ്റേൺ പ്രോവിൻസ് കോർഡിനേറ്റർ നൗഷാദ് ഇസ്മായിൽ, ഐ. ടി ടീം അംഗങ്ങളായ എഞ്ചിനീയർ ജഹീർ, മാസ്റ്റർ സെയിൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment