New Update
/sathyam/media/media_files/2024/11/05/9YHXDr2yrWtBipF8kCqh.jpg)
റിയാദ്: സൗദി അറേബ്യയിൽ നിരോധിക്കപ്പെട്ട മരുന്നുകൾ കൊണ്ടുവരുന്നത് കുറ്റകരം. നിരോധിക്കപ്പെട്ട മരുന്നിന്റെ ലിസ്റ്റുകൾ സൗദി ഗവണ്മെന്റ് വെബ്സൈറ്റിൽ പുറത്തിറക്കിപ്പെട്ടിട്ടുണ്ട്.
Advertisment
മയക്കുമരുന്ന് ചേരുവ അടങ്ങിയതും നിരോധിക്കപ്പെട്ട മറ്റു ചേരുവകൾ അടങ്ങിയ പല മരുന്നുകളും സൗദി ഗവൺമെന്റ് നിരോധിച്ചിട്ടുണ്ട്. ഇത് അറിയാതെ പുതിയതായി വരുന്ന ആൾക്കാരെ കൈകളിലും അവധി കഴിഞ്ഞ് മടങ്ങി വരുന്നവരുടെ കൈവശവും കൊടുത്തു വിടാറുണ്ട്. ഇങ്ങനെ കൊണ്ടുവരുന്ന പാവങ്ങളാണ് കുടുങ്ങാറുള്ളത്.
സാമൂഹ്യപ്രവർത്തകർ ജയിലുകൾ സന്ദർശിക്കുമ്പോഴാണ് ഇതേപോലെയുള്ള കേസുകൾ അറിയുന്നത്. സൗദി അറേബ്യയിലേക്ക് മരുന്ന് കൊണ്ടുവരുന്നവർ കൃത്യമായ മെഡിക്കൽരേഖ സാക്ഷ്യപ്പെടുത്തി അനുമതി മേടിക്കണം. ഇല്ലാത്തപക്ഷം എയർപോർട്ടിൽ പിടിക്കപ്പെട്ടാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.