സൌദി ഡെസ്ക്
Updated On
New Update
/sathyam/media/media_files/2024/11/07/l9ftcdggMfnVOu1i7Jcb.jpg)
റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും സൗദിയിൽ എത്തിയിരുന്നു. എന്നാൽ ഉമ്മയെ കാണാൻ അബ്ദുൽ റഹീം തയ്യാറായില്ല.
Advertisment
മകനെ കാണാൻ സാധിക്കാതെ സങ്കടത്തിലാണ് കുടുംബം. ചില തൽപരകക്ഷികൾ അബ്ദുൾ റഹീമിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കുടുംബം പറയുന്നത്. അബ്‌ദുൾ റഹീമിന്റെ ജയിൽ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചത് വലിയ വാർത്തയായിരുന്നു.