മഞ്ചീസ് ഫാസ്റ്റ് ഫുഡിന്റെ അഞ്ചാമത്തെ ശാഖ സൗദിയിലെ ബുറൈദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

author-image
റാഫി പാങ്ങോട്
Updated On
New Update
G

റിയാദ്: വിത്യസ്ത രുചികൂട്ടുമായി വയറും മനസ്സും നിറയ്ക്കുന്ന, കൊതിയൂറുന്ന വിവിധ തരം ചിക്കന്‍ വിഭവങ്ങള്‍ അണിനിരത്തി ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡിന്റെ അഞ്ചാമത്തെ ശാഖ ബുറൈദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Advertisment

ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം തീര്‍ക്കുകയാണ് മഞ്ചീസ് വിഭവങ്ങള്‍, സൗദിയിലെ നാലാമത്തെ ശാഖയാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്. സിറ്റി ഫ്ലവര്‍ ഗ്രൂപ്പ് ഡയറക്ടെഴ്സുമരായ മൊഹസിന്‍ അഹമ്മദും റാഷിദ് അഹമ്മദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ചീഫ് അഡ്മിമിനിസ്ട്രറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്‌, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, ഡെപ്യൂട്ടി മാനേജര്‍ മാര്‍ക്കറ്റിംഗ് നൗഷാദ് എ കെ, മഞ്ചിസ് മാനേജര്‍മാരായ മുഹമ്മദ്‌ അലി സിജോ, ബിസിനെസ്സ് രംഗത്തും സാമുഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികള്‍, മഞ്ചീസ് ഒഫീഷ്യല്‍ തുടങ്ങി നിരവധി പേര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌ ഫ്രഷ് ചിക്കന്‍ ആണ് ഉപയോഗിക്കുന്നത്, വിവിധതരം ഫ്രഷ്‌ ജൂസ്, ഡെസേർട്ട് ഇനങ്ങൾ, കിഡ്സ്‌ സ്പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ്‌ സാൻവിച്ച്, പൊട്ടറ്റൊസ്, ബര്‍ഗര്‍, വിവിധ തരം മത്സ്യ-ചിക്കന്‍ ബ്രോസ്റ്റഡ് തുടങ്ങിയ സ്പെഷ്യല്‍ മീല്‍സ് എല്ലാം ലഭ്യമാകുന്ന തരത്തിലാണ് മഞ്ചീസ് വിഭവങ്ങളുടെ ശ്രേണി ഒരുക്കിയിരിക്കുന്നത്.

വിവിധ കമ്മ്യൂണിറ്റിയിലുള്ള ആളുകള്‍ക്ക് ഇഷ്ടപെടുന്ന രുചികരമായ വിഭവങ്ങള്‍ മഞ്ചീസ് ഫാസ്റ്റ് ഫുഡിന്റെ മാത്രം പ്രത്യേകതയാണ് കുടുംബവുമായി വന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

വ്യത്യസ്ത രുചികൂട്ടുമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌ ശാഖകള്‍ ആരംഭിക്കുമെന്ന് മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു

Advertisment