റിയാദ്: റീച്ചൂസ് ബാനറിൽ 3ഐ മീഡിയ ഒരുക്കുന്ന 'ജവാദ്' മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഉണർവ്വ് കുടുംബ കൂട്ടായ്മ പ്രോഗ്രാമിൽ വെച്ച് ഉണവ്വ് കുടുംബ്ബ കൂട്ടായ്മ കാരണവർ നാസർ വണ്ടൂർ, സിംഗർ സത്താർ മാവൂർ, മുനീർ മോങ്ങം, എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ബനൂജ് പുലത്ത്, കബീർ എടപ്പാൾ, ഫിറോസ് വളാഞ്ചേരി, അൻവർ, ആൽബത്തിന്റെ രചന നിർവഹിച്ച മജീദ് കെ പി പതിനാറ്ങ്ങൽ എന്നിവർ പങ്കെടുത്തു.
ആൽബത്തിന്റെ സംവിധാനം നിർവഹിക്കുന്നത് അഷ്റഫ് കെ പി പതിനാറ്ങ്ങൽ, ക്യാമറ ജലീൽ തിരുരങ്ങാടി, ഗാനം ആലപിക്കുന്നത് സിദ്ദിഖ് മഞ്ചേശ്വരം ആണ്. രചന മജീദ് കെ പി പതിനാറ്ങ്ങൽ 3ഐ മീഡിയ യൂട്യൂബ് ചാനൽ പ്രേക്ഷകരിൽ എത്തിക്കുന്നു.