റിയാദ്: പഴമ നിലനിർത്തികൊണ്ട് ഒരുക്കിയ സൗദിയുടെ പുരാതന നഗരങ്ങളിൽ ഒന്നായ ദരിയയിൽ ദിവസവുംഎത്തുന്നത് ആയിരക്കണക്കിന് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ ആണ്. സൗദിയുടെ പുരാതന ചരിത്രമുറങ്ങുന്ന നഗര സിറ്റി ഏവരെയും അതിശയിപ്പിക്കുന്നത് ആണ്.
സൗദികൾ പഴയകാലത്ത് ഉപയോഗിച്ചിരുന്ന നിത്യോപയോഗ സാധനങ്ങൾ, പഴയകാല വീടുകൾ, കൊട്ടാരം തുല്യമായ വീടുകൾ, പഴയ രാജാക്കന്മാരുടെ രാജകീയ മുദ്രകളും രാജകീയ പ്രൗഡിയും ഒക്കെ നിലനിർത്തി ദരിയ ഇന്ന് ജനങ്ങളുടെ മുന്നിൽ ടൂറിസത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്.
ദരിയ പ്രദേശത്തിന് ചുറ്റും സൗദി അറേബ്യയുടെ വികസന പദ്ധതികൾ നടന്നുവരികയാണ്. ലോകം സൗദി ടൂറിസത്തിനെ വളരെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.
ലോക പൈതൃക പട്ടികയിൽ ഉള്ള ദരിയ ഇന്ന് പ്രത്യേക പാക്കേജുകൾ ചെയ്താണ് ആളുകളെ എത്തിക്കുന്നത്.