Advertisment

ചരിത്രം ഉറങ്ങുന്ന സൗദി അറേബ്യയിലെ മദാഇൻ സ്വാലിഹിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം

New Update

സൗദി അറേബ്യ: അൽജുഫ് ജോർദാൻ അതിർത്തി പ്രദേശമായ സൗദി അറേബ്യയുടെ പുരാതന ചരിത്രമുറങ്ങുന്ന മദാഇൻ സ്വാലിഹിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം.

Advertisment

 പാറയിൽ കൈകൾ ഉപയോഗിച്ച് കൊത്തി ഉണ്ടാക്കിയ ശില്പ കലകളോട് ടുകൂടിയ പർവ്വത ഗുഹ കൊട്ടാരങ്ങളും നൂറ്റാണ്ടുകൾ മണലിന്റെ അടിയിൽ നിന്ന് സൗദി പുരാവസ്തു നിരീക്ഷണ കേന്ദ്രം കണ്ടെത്തുകയും ലോക പൈതൃക പട്ടികയിൽ യുനെസ്കോ അംഗീകരിക്കുകയും ചെയ്ത പ്രദേശം ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്.

publive-image

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മതായൻ സാലിഹ് എന്ന ചരിത്ര മണ്ണിലേക്ക് യൂറോപ്പിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്നും ദിവസവും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

publive-image

 രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ ഓൺലൈൻ ബുക്കിംഗിലൂടെയാണ് പ്രവേശനം നൽകുന്നത്. അവിടത്തെ പ്രത്യേക വാഹനത്തിൽ ചുറ്റി കൊണ്ടുപോയി കാണിക്കുകയും കൃത്യമായി ചരിത്രം വിവരിക്കുകയും ചെയ്യും.

publive-image

 അൽ ഉലഎയർപോർട്ടിൽ നിന്ന് 50 കിലോമീറ്റർ അടുത്താണ് മദാഇൻസാല സ്ഥിതിചെയ്യുന്നത്. സാലിഹ് ഗോത്രം ജീവിച്ചിരുന്ന ഈ പ്രദേശത്ത് ജീവിച്ചിരുന്നവർ അത്യധികം ആരോഗ്യശേഷിയുള്ളവരായിരുന്നു.

publive-image

 പിന്നീട് മണൽക്കാറ്റ് കൊണ്ട് ഗോത്ര ജനത നാമാവശേഷമായി. മണൽക്കാറ്റിൽ കൂറ്റൻ മലകൾ പോലെയുള്ള കൊട്ടാരങ്ങൾ മുഴുവനും മൂടപ്പെട്ടു. നൂറ്റാണ്ടുകൾ കഴിഞ്ഞ് സൗദി അറേബ്യയുടെ പുരാവസ്തു ഗവേഷണ കേന്ദ്രമാണ് ചരിത്രം ഉറങ്ങിയ മദാഇൻസാല പ്രദേശം കണ്ടെത്തിയത്. ഇന്ന്ലോകത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യുനെസ്കോ അംഗീകരിച്ച പ്രധാനപ്പെട്ട കേന്ദ്രമാണ് മദാഇൻ സാല.

 

 

 

Advertisment