/sathyam/media/media_files/2024/12/03/RU7ScvUF360HpuDjWqhj.jpg)
മദീന: സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുന്ന പ്രൈവറ്റ് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്, ഒരേ സ്പോൺസർമാരുടെ കീഴിൽ ഇല്ലാത്തവരോ സ്വന്തം സഹോദരങ്ങളോ പാസ്പോർട്ടിൽ കുടുംബബന്ധം ഉള്ളവർ അല്ലാത്തവരുമായി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക. നിലവിലെ സൗദി നിയമം പ്രകാരം ഇത് കുറ്റകരമാണ്.
വാഹന ഉടമയുടെ സ്വന്തം സ്പോൺസർമാർ അല്ലാത്തവരെ കൂടെ യാത്ര ചെയ്യുമ്പോൾ പിടിക്കപ്പെട്ടാൽ ടാക്സി ഓടിക്കുന്ന കുറ്റത്തിന് വൻ പിഴ ഈടാക്കേണ്ടി വരും. ചില ചെക്ക് പോയിന്റുകളിൽ വാഹനത്തെയും ഡ്രൈവറെയും പിടിക്കുകയും മറ്റുള്ളവരെ മറ്റു വാഹനങ്ങളിൽ കയറ്റി അയക്കുകയും ചെയ്യും.
നിലവിൽ പല ചെക്ക് പോയിന്റുകളിലും പല വ്യക്തികളെയും തിരിച്ചയക്കപ്പെടുകയും പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. സ്വന്തം പ്രൈവറ്റ് വാഹനങ്ങളിൽ മറ്റു സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നവർ നിലവിലെ സൗദി നിയമം വാഹന ഉടമയ്ക്ക് അനുകൂലമല്ല.
സൗദിയിൽ നിലവിലുള്ള ഈ നിയമം കൃത്യമായി പാലിക്കുന്ന പല ഉദ്യോഗസ്ഥരും നിലവിലുണ്ട്. ദീർഘദൂര യാത്ര ചെയ്യുന്നവർ നിങ്ങളുടെ സുഹൃത്തുക്കളുമായി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക, സ്വന്തം സ്പോൺസർ കീഴിലല്ലാതെ യാത്ര ചെയ്യുമ്പോൾ അപകടങ്ങൾ പറ്റുമ്പോൾ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നൽകുവാനായി തയ്യാറാവുകയില്ല.
നിലവിൽ വൻ തുക അടിച്ചുകൊടുത്ത പിഴയായി കിട്ടിയ ഒട്ടനവധി ആൾക്കാർ അനുഭവമാണ് പങ്കുവെക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക.