New Update
/sathyam/media/media_files/2024/12/04/xiK4SUbeiMngTpV7NTtW.jpeg)
റിയാദ്: സൗദിയിൽ മദ്യക്കടത്ത് കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ. വിദേശ മദ്യങ്ങൾ ബഹററിൻ പോലെയുള്ള അതിർത്തി രാജ്യങ്ങളിൽ നിന്നുമാണ് സൗദിയിലെത്തുന്നത്.
Advertisment
ഇത്തരത്തിൽ മദ്യമെത്തിക്കുന്നതിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഈജിപ്ത് പൗരന്മാരാണ് കൂടുതലും പിടിക്കപ്പെടുന്നത്. അതിൽ ഏറ്റവും കൂടുതൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും.
വാറ്റിയെടുത്ത മദ്യം മായം ചേർത്ത് വിദേശ മദ്യമാക്കി മാറ്റി വിൽപന നടത്തിയതിനും നിരവധി പേരാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിൽ 60%വും ഇന്ത്യക്കാരാണ്. അതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു.