New Update
/sathyam/media/media_files/2024/12/12/47juhvDn1C4x6ThUjf3Y.jpg)
റിയാദ്: പ്രവാസ ലോകത്തു നിന്നും വീണ്ടുമൊരു മലയാളം മ്യൂസിക്കൽ ആൽബം കൂടി പിറവിയെടുക്കുന്നു. പാപ്പൻസ് സിനിമ കമ്പനിയാണ് ​ഗാനം ചിത്രീകരിച്ചത്.
Advertisment
ബാപ്പു വെള്ളിപ്പറമ്പയുടെ വരികൾക്ക് ജലീൽ വേങ്ങര ഈണം നൽകി. സൗദി അറേബ്യയിലെ അറിയപ്പെടുന്ന ഗായിക ലിനു ലിജോയാണ് ആലാപനം. സൗദിയുടെ നിയമ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ടാണ് ആൽബം ചിത്രീകരിച്ചതെന്നു സംവിധായകൻ ലിജോ ജോൺ മാഞ്ഞാലി പറഞ്ഞു.
സജ്ജാദ് പള്ളം, സുബൈർ ആലുവ എന്നിവരാണ് നിർമാതാക്കൾ. ധനീഷ് മുടിക്കോട്, അമീൻ പൊന്നാട്, ബേബി കുര്യച്ഛൻ, ഷമീർ വളാഞ്ചേരി, പ്രശാന്ത് തൈവളപ്പിൽ, ജോസഫ് ജോർജ് എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്.
റെക്കോഡിങ് സ്റ്റുഡിയോ ജിനൻ മീഡിയ ആണ്. പൊതു സമൂഹത്തിൽ നിന്നും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു