/sathyam/media/media_files/2024/12/12/img-20241212-wa0078.jpg)
റിയാദ്: ഭൂമിയുടെ അവസാനം എന്ന് അറിയപ്പെടുന്ന മനോഹര പ്രദേശമായ ഹെഡ്ജ് ഓഫ് ദി വേൾഡ് കാണുന്നതിനുവേണ്ടി സൗദി അറേബ്യയിൽ സഞ്ചാരികളുടെ വൻ തിരക്ക്. ശൈത്യകാലം തുടങ്ങിയതോടെ യൂറോപ്പിന്റെ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങി.
രാത്രിയിൽ ഇവിടെ കൂടാരങ്ങൾ തയ്യാറാക്കി ആഹാരം പാകം ചെയ്തു കഴിക്കാനുമാകും. വളരെ ദുർഘടം പിടിച്ച വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടുന്ന റോഡാണ് ഇവിടേക്കുള്ളത്.
ഭൂമിയിൽ മലമടക്കുകളെ അതിമനോഹരമായി കൊത്തിയെടുത്ത് മനോഹര ശില്പങ്ങൾ ആയി ഹെഡ്ജ് ഓഫ് വേൾഡ് യാത്രക്കാർക്ക് കാഴ്ച ഭംഗി നൽകുന്നു. അപകടം പതിയിരിക്കുന്ന മല മുകളിൽ കയറി ഫോട്ടോ എടുക്കുന്നവരും നിരവധിയാണ്. ആയതാനാൽ സുരക്ഷ മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
മലയുടെ അടിവാരം വളരെയധികം കാലം സമുദ്രം കയറി നിന്ന ഒരു പ്രദേശമായാണ് തോന്നുക. സൗദി ടൂറിസം ഈ പ്രദേശങ്ങൾ ടൂറിസം ഡെവലപ്മെന്റ് പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇവിടം ലോക ടൂറിസം പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.