റിയാദിയിലെ മക്ക റോഡിലെ ഇറക്കത്തിൽ 20 വാഹനങ്ങൾ ഒന്നൊന്നായി കൂട്ടിയിടിച്ച് അപകടം. ഒരു മരണം, നിരവധി പേർക്ക് പരിക്ക്

author-image
റാഫി പാങ്ങോട്
Updated On
New Update
H

റിയാദ്: റിയാദിലെ മക്ക റോഡിലെ ഇറക്കത്തിൽ 20 വാഹനങ്ങൾ ഒന്നൊന്നായി കൂട്ടിയിടിച്ച് അപകടം. വാഹനങ്ങളിൽ ചിലത് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് പരസ്പരം പിറകെ ഇടിക്കുകയായിരുന്നു. 

Advertisment

അപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ നിരവധി പേർ ആശുപത്രിയിലാണ്. സംഭവത്തിൽ ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കുത്തനെയുള്ള ഇറക്കമായതിനാൽ വേഗത കുറക്കണം എന്ന സൂചന ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും യാത്രക്കാർ അവഗണിച്ചു. ഇതും അപകടത്തിന് കാരണമായി. 

Advertisment