റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) ഏഴാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം മലസ് അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യ അഥിതിയായി എത്തുമെന്നും അദ്ദേഹത്തെ കൂടാതെ നാട്ടിൽ നിന്നും വരുന്ന മ്യൂസിക് ബാൻഡും റിയാദിലെ റിംല ഓർക്കേസ്ട്ര ടീമും ചേർന്നൊരുക്കുന്ന ലൈവ് ഓർക്കേസ്ട്ര പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കുമെന്നു പ്രോഗ്രാം ഡയറക്ടർ സുരേഷ് ശങ്കർ പോസ്റ്റർ പ്രകാശന ചടങ്ങിൽ അറിയിച്ചു.
സൗദി അറേബ്യ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ ആണ് പ്രോഗ്രാം നടത്തുന്നത് എന്നും പ്രോഗ്രാമിന്റെ എൻട്രി തികച്ചും സൗജന്യം ആയിരിക്കുമെന്നും റിംല പ്രസിഡന്റ് ബാബു രാജ് അറിയിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം റിയാദിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ നിർവഹിച്ചു. ചടങ്ങിന് റിംല പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിംനും പ്രശസ്ത സാഹിത്യകാരൻ എം ടി. വാസുദേവൻ നായർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തുടങ്ങിയ യോഗത്തിനു റിംല സെക്രട്ടറി ശ്യാം സുന്ദർ ആമുഖം പറഞ്ഞു.
ചടങ്ങിന് ജനറൽ സെക്രട്ടറി അൻസാർ ഷ സ്വാഗതവും വൈസ് പ്രസിഡന്റ് നിഷ ബിനീഷ് നന്ദിയും പറഞ്ഞു. റിംല മുഖ്യ രക്ഷാധികാരി വാസുദേവൻ പിള്ള, റിംല നിർവാഹക സമിതി അംഗം ബിനു ശങ്കരൻ, ശങ്കർ കേശവൻ, സന്തോഷ് തോമസ്, റിംല ടെക്നിക്കൽ ടീമംഗങ്ങൾ ആയ ശരത് ജോഷി, ഗോപു ഗുരുവായൂർ, ബിനീഷ് രാഘവൻ,എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
അക്ഷികാ മഹേഷ് പ്രോഗ്രാമിന്റെ അവതാരിക ആയിരുന്നു. റിംലയുടെ ഗായകരായ ശ്യാം സുന്ദർ, അൻസാർ ഷാ, സുരേഷ് കുമാർ, ഗോപു ഗുരുവായൂർ, വിനോദ് വെണ്മണി, ശങ്കർ കേശവൻ, ബാബുരാജ്, ഷാജീവ്, അനന്തു, അഷ്‌റഫ്, നിഷ ബിനീഷ്, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ശിവദ രാജൻ, അക്ഷിക, അദ്വിക, ഫിദ ഫാത്തിമ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഷാജീവ് ശ്രീകൃഷ്ണപുരം, മഹേഷ്, അതുൽ, സ്മിത രാമദാസ്, ഷാലു അൻസാർ, വിധു ഗോപകുമാർ, ബിന്ധ്യ നീരജ്, ലീന ബാബുരാജ്, രാധിക സുരേഷ്, പ്രീതി വാസുദേവൻ, ലക്ഷ്മി മഹേഷ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.