സൗദിയിലെ മലയാളികൾക്ക് അഭിമാനമായി ആസ്കോട്ട് ഡിസൈൻസ് കമ്പനി

New Update

റിയാദ്: സൗദി അറേബ്യയിലെ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ റിയാദിൽ നടന്ന ഇറ്റാലിയൻ സൂപ്പർകപ്പ് ഫുട്ബോൾ ടൂർണമെന്റ്‌ സ്പോൺസർമാരായ സെല റിയാദും ഫ്രഞ്ച് കമ്പനിയായ ഹോപ്സ്കോച്ച് സൗദിയയും ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച ആസ്കോട്ട് ഡിസൈൻസ് കമ്പനിയെ അഭിനന്ദിച്ചു.

Advertisment

ഓപ്പണിഗ്‌ സെറിമണി, ക്ലോസിംഗ്‌ സെറിമണി ജെഴ്സി പ്രദർശനം, ലോഗൊ പ്രദർശനം, സ്റ്റേജ്‌ ഇവയെല്ലാം ഒരുക്കിയത്‌ ആസ്കോട്ട് ഡിസൈൻസ് കമ്പനി ആയിരുന്നു.

publive-image

റിയാദിലെ അൽ അവ്വൽ പാർക്ക്‌ സ്റ്റേഡിയത്തിൽ ജനുവരി 2 മുതൽ 6 വരെ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ എ.സി മിലാൻ എന്ന ഇറ്റാലിയൻ ക്ലബ്ബ്‌ മറ്റൊരു ഇറ്റാലിയൻ ക്ലബ്‌ ആയ ഇന്റർ മിലാനെ 3-2ന് പരാജയപ്പെടുത്തികൊണ്ട് കിരീടം സ്വന്തമാക്കി.

സൗദി അറേബ്യയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായി ഇതിനകം മാറിയ ആസ്കോട്ട് ഡിസൈൻസ് കമ്പനി രാജ്യത്തെ അനേകം പ്രോജക്റ്റുകളും ഇവന്റുകളും വളരെ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. 

മലയാളികളായ കാസറഗോഡ്‌ ജില്ലയിലെ യുവ സംരംഭകരായ ഷാഹിൻ ഷാഹ്ജഹാൻ പടന്ന സി.ഇ.ഒയും. ഹമീദുള്ള എം.കെ പെരുമ്പട്ട ചെയർമാനും ആണ്. സഫീർ മൊയ്ദീൻ പടന്നയാണ് സി.എഫ്‌.ഓ. റിയാദിലാണ് കമ്പനിയുടെ ഹെഡ്‌ ഓഫീസ്‌.

Advertisment