/sathyam/media/media_files/2025/01/19/mlGA6WUooqQYkLB1s85c.jpg)
റിയാദ്: യുപി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബിഷ ബിഷക്ക് സമീപം ജൂനോബ് മദീനയിൽ യുപി രാംപൂർ മഹാരാജ് ഗങ്ങ് സ്വാദേശി കമാലുദ്ദീൻ അൻസാരി ആണ് മരിച്ചത്.
റൂമിൽ വെച്ച് ഉറക്കത്തിൽ മരിക്കുക ആയിരുന്നു. രാവിലെ സ്കൂളിൽ കുട്ടികളെ കൊണ്ട് വിട്ടു റൂമിൽ കിടന്നു ഉറങ്ങി. ഉച്ച സമയത്ത് വിളിച്ചിട്ടും വിളി കേൾക്കഞ്ഞിട്ടു റൂമിൽ പോയി തട്ടിയിട്ടും റൂം തുറക്കാതെ ഇരിന്നപ്പോൾ സ്പോൺസർ പോലീസിനെ വിളിക്കുക്കുകയും ഫെയർ ഫോഴ്‌സ് വന്നു ഡോർ പൊളിച്ചു അകത്ത് കയറി നോക്കിയപ്പോൾ മരിച്ചു കിടക്കുക ആയിരുന്നു.
ഉടനെ ആംബുലൻസ് എത്തി മൃതദേഹം ബിഷാ കിങ് അബ്ദുല്ല ഹോസ്പിറ്റലിലേക്ക് മാറ്റി. നിയമ നടപടികൾ നടത്തുവാൻ കമാലുദ്ദീൻ്റെ ബന്ധുക്കൾ ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസിലേറ്റ് വെൽ ഫെയർ മെംബറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതല പെടുത്തുക ആയിരുന്നു.
കമാലുദ്ദീന് 45 വയസ് പ്രായം ഉണ്ട്. ഉമ്മയും ഭാര്യയും ഒരു മകനും ഉണ്ട്. നിയമ നടപടി പൂർത്തി ആക്കി ബിഷയിൽ ഖബറടക്കും.