/sathyam/media/media_files/2025/02/22/sr-380566.jpeg)
റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ പതിനൊന്നാം വാർഷികം "ഗാലനൈറ്റ്" ഉമ്മുൽഹമാമിലുള്ള ഡൽഹി പബ്ലിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
നിബിൽ ഇന്ദ്രനീലം (സെക്രട്ടറി- റിയാദ്ചാപ്റ്റർ) സ്വാഗതം പറഞ്ഞചടങ്ങിൽ റാഷിദ് ദയ (പ്രസിഡൻ്റ് റിയാദ്ചാപ്റ്റർ) അദ്ധ്യക്ഷനായിരുന്നു. റിയാദ് ചാപ്റ്റർ' ചെയർമാൻ റാഫി കൊയിലാണ്ടി കൊയിലാണ്ടിക്കൂട്ടം ഗ്ലേബൽ കമ്മ്യൂണിറ്റിയുടെപ്രവർത്തനങ്ങൾ വിശദീകരിച്ചു.
വടകര എം .പി ഷാഫിപറമ്പിൽ ഉദ്ഘാടകനായി എത്തിയചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് റഷീദ്മൂടാടി (കൊയിലാണ്ടി ചാപ്റ്റർപ്രസിഡൻ്റ്), പുഷ്പരാജ് (ഇന്ത്യൻ എംബസി), നൗഷാദ് സിറ്റിഫ്ലവർ, പ്രഷീദ് ടികെ, മുബാറക്ക് എന്നിവർ സംസാരിച്ചു.
ടി പി മുസ്തഫ (കെ എംസിസി), സലീം കളക്കര (ഒ ഐ സി സി), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), അഹമദ്കോയ സിറ്റിഫ്ലവർ, നൗഫൽ പി എന്നിവർ സന്നിഹിതരായിരുന്നു.
കൊയിലാണ്ടിക്കൂട്ടത്തിൻ്റെ പ്രവർത്തനങ്ങൾ ഇക്കാലത്ത് വളരെ പ്രസക്തമുള്ളതാണ്. നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന കൊയിലാണ്ടികൂട്ടത്തിൻ്റെ കാപ്ഷൻ ശരിയായരീതിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടമാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റി എന്നും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ
പ്രശംസനീയമാണെന്നും എം.പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രവാസികളുടെയും നാട്ടിലെയും പൊതുവായ എല്ലാ കാര്യങ്ങളും പാർലമെൻ്റിലും മന്ത്രിതലത്തിലും ശ്രദ്ധയിലെത്തിക്കുമെന്നും ആവശ്യങ്ങൾക്കായി ഇടപെടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു
തുടർന്ന് ജൂനിയർ എ ആർ റഹ്മാൻ നിഖിൽ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവർ നയിച്ച ഗാലനെറ്റ് എന്നപേരിൽ മ്യൂസിക്കൽ ഡാൻസ് ഷോയും നടന്നു.