റിയാദ്: മലപ്പുറം മേലാറ്റൂർ കിഴക്കുപാടം പോസ്റ്റ് ഓഫീസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ റിയാദിൽ റൗദ എക്സിറ്റ് 12 താമസസ്ഥലത്ത് റൂമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സ്പോൺസറുടെ കീഴിൽ മൂന്ന് വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് മുഹമ്മദ്. മാതാവ് തിത്തു. ഭാര്യ സാജിത. മക്കൾ നിഹാൽ, നിദാൻ.
മൃതദേഹം റിയാദിൽ കബറടക്കാൻ നിയമ നടപടികളുമായി കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ ടീം റഫീഖ് ചെറുമുക്ക് റിയാസ് ചിങ്ങാത്ത സെബിൻ, സുൽത്താൻ കാവനൂർ, ജാഫർ വെമ്പീർ, നസീർ കണ്ണൂരിൽ എന്നവർ സഹായത്തിനുണ്ട്.