/sathyam/media/media_files/2025/03/16/YJowPqzUKUs8xpQbJzfx.jpeg)
റിയാദ്: വേൾഡ് മലയാളി കൗൺസിൽ (WMC) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വനിതാദിനത്തോട് അനുബന്ധിച്ച് നടത്തിയ ഇഫ്താർ സംഗമം വനിതകൾക്ക് പ്രാമുഖ്യം നൽകികൊണ്ടാണ് സംഘടിപ്പിച്ചത്.
റിയാദ് മാലാസിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്റർ നാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ ചെയർ പേഴ്സൺ ഷാഹിന ഷാഹിൽ ആണ് നിർവഹിച്ചത്. മൈമൂന അബ്ബാസ് ഇഫ്താർ സന്ദേശം നൽകി. ഡൂൻസ് ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് വനിതാ ദിന സന്ദേശം നൽകി.
പ്രമുഖ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ രചിച്ച മിയകുല്പ എന്ന പുസ്തകത്തിന്റെ റിയാദിലെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടന്നു. പുസ്തകത്തിന്റെ കോപ്പി ജോസഫ് അതിരുങ്കലിൽ നിന്നും ഡോ ജയചന്ദ്രൻ ഏറ്റുവാങ്ങി. പ്രസിഡന്റ് തങ്കച്ചൻ വർഗീസ്, സ്വാഗതവും ജയകുമാർ ബാലകൃഷ്ണ നന്ദിയും പറഞ്ഞു.
ഡേവിഡ് ലൂക്കോസ്, രാജേന്ദ്രൻ, ഡോ ഷൈൻ, അബ്ദുൽ സലാം, ബിജു, സ്വപ്ന ജയചന്ദ്രൻ, പദ്മിനി നായർ, ബിന്ദു സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.