സൗദി അറേബ്യ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിൽ ലഹരിവസ്തുക്കൾ കടത്തുന്നതിൽ ഏഷ്യൻ വംശജർ മുന്നിൽ. ഇന്ത്യക്കാരായ ഒട്ടനവധി ഡ്രൈവർമാരും പിടിക്കപ്പെട്ടിട്ടുണ്ട്.
സൗദിയുടെ നിയമവ്യവസ്ഥകൾ തെറ്റിച്ച് ലഹരിവസ്തുക്കൾ കടത്തിയാൽ പ്രതികൾക്ക് ഇന്ത്യൻ എംബസിയുടെ നിയമസഹായം ലഭിക്കില്ല. ശിക്ഷാനടപടികളും നേരിടേണ്ടിവരും.
പല വ്യക്തികളും അറിഞ്ഞുകൊണ്ട് തന്നെ ലഹരി കടത്തിന് ഭാഗമാകുന്നുണ്ട്. വാഹനങ്ങളിൽ പല അറകളിലായി ഒളിച്ചു കടത്തുകയാണ് ചെയ്യുന്നത്. പിടിക്കപ്പെടുന്ന കേസുകളുടെ ഗൗരവമനുസരിച്ച് വധശിക്ഷ സഹിതം കിട്ടുന്നതാണ്.