റിയാദ്: കേളി സാംസ്കാരിക വേദി മലാസ് ലുലു കേന്ദ്രീകരിച്ച് ജീവൻ സ്പന്ദനം മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സംഘടിപ്പിച്ചു. ആയിരത്തിനു മുകളിൽ ആൾക്കാർ എത്തിയതായാണ് റിപ്പോർട്ട്.
വിവിധ സംഘടനാ നേതാക്കന്മാർ കല സാംസ്കാരിക പ്രവർത്തകർ മീഡിയ പ്രവർത്തകർ ലുലുവിൽ വന്ന കസ്റ്റമേഴ്സ് രാവിലെ മുതൽ തന്നെ വിവിധ ഏരിയ കമ്മിറ്റിയിലെ കേളി പ്രവർത്തകരും ലുലുവിലെ രക്തദാന ക്യാമ്പ് സെന്റർ ഒഴുകിയെത്തി.
/sathyam/media/media_files/2025/04/11/41ef8cce-ffb4-4883-90c1-8f250b8c7765-625676.jpeg)
രക്തദാനം മഹാദാനം മഹാദൗത്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേളി മഹാദൗത്യം ഏറ്റെടുത്തത്. സ്ത്രീകൾ ഉൾപ്പെടെ വിവിധ ഏരികൾ നിന്ന് നൂറുകണക്കിന് സ്ത്രീകളാണ് എത്തിയത്.
/sathyam/media/media_files/2025/04/11/fbb19e71-092b-4e6d-9158-68d9a0f7eb5e-968331.jpeg)
രക്തദാന ക്യാമ്പിന് നേതൃത്വം സംഘടനയുടെ നേതാക്കന്മാർ മുന്നിലുണ്ട്. രക്തദാന ക്യാമ്പിന് മിനിസ്റ്ററി ഓഫ് ഹെൽത്ത് നേതൃത്വം വഹിച്ചു. റിയാദിന് പുറമേ കേളി മജ്മ, കേളി മുസാമി യാ അൽകർജ്, ദവാത്മി തുടങ്ങിയ കേളി യൂണിറ്റുകളും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
/sathyam/media/media_files/2025/04/11/c5b0a8c2-67ec-4e0e-88b8-6fafdec3828c-539677.jpeg)
സൗദി അറേബ്യയിൽ ഹജ്ജിനു മുന്നോടിയായി ട്ടുള്ള രക്തദാന ക്യാമ്പിലാണ് കേളി കലാ സാംസ്കാരിക വേദി നേതൃത്വം വഹിച്ചത്..