സൗദി അറേബ്യയിൽ മലയാളികളുടെ വിഷു ആഘോഷം. പ്രവാസലോകത്ത് സൗഹൃദം ഊട്ടി ഉറപ്പിച്ച സൗഹൃദത്തിന്റെ ആഘോഷം

New Update

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ വിഷു ആഘോഷം നാട്ടിലെ കർഷകരുടെ ആഘോഷത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. വിഷുദിന സന്ദേശം ആഘോഷ പരിപാടിക്ക് നൽകിക്കൊണ്ട് സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ഡോക്ടർ ജയചന്ദ്രൻ വിഷുവിന്റെ നന്മയുടെ സന്ദേശം അറിയിച്ചു. 

Advertisment

publive-image

വിഷുവിന് കണി കാണുന്നതിനു വെക്കുന്ന കാർഷിക ഉത്പന്നങ്ങൾ. കൃഷിചെയ്ത് ഉണ്ടാക്കിയത് പല മതസ്ഥരാണ്. ഹിന്ദുവായ വിജയകുമാർ കൃഷി ചെയ്ത വാഴപ്പഴവും. മുസ്ലിമായ അബ്ദുൽ ഖാദർ കൃഷി ചെയ്ത ചക്കയും. ക്രിസ്ത്യനായ ജോസഫ് കൃഷി ചെയ്ത തേങ്ങയും. പഞ്ചാബിയായ സിക്കുകാരൻ കൃഷി ചെയ്ത അരിയും. 

publive-image

മതമുള്ളവനും മതമില്ലാത്തവനും കൃഷി ചെയ്ത മറ്റ് കൃഷി ഐറ്റങ്ങളും. അത് വിൽപ്പന നടത്തുന്ന ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള മതവിശ്വാസിയും അവരിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് കണി കാണുവാനായി വെക്കുന്നത് മറ്റൊരു വിശ്വാസിയും ഇന്ത്യ മഹാരാജ്യത്തിൽ ഇതിൽ കൂടുതൽ സൗഹൃദം എന്തിനാണ് വേണ്ടത്. 

ഇവർ പലയിടങ്ങളിലും കൃഷി ചെയ്തത് പല മതത്തിലുള്ള വിശ്വാസികൾ അവരിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് വിഷുവിനെ വരവേൽക്കുന്ന മറ്റു വിശ്വാസികൾ തമിഴന്റെ കൃഷി ചെയ്ത പൂക്കളവും കൊന്നയും ഇതൊക്കെ വിഷുവിന് പ്രാർത്ഥനാമുറിയിൽ ഇരിക്കുമ്പോൾ മതസൗഹാർദ്ദത്തിന്റെ ഒരു ഉത്സവമായിട്ടാണ് കാണാൻ കഴിയുന്നത്. 

publive-image

ഇവിടെ ഒത്തുകൂടിയ പ്രവാസികൾ പ്രവാസലോകത്തെങ്കിലും കൂടുതൽ സൗഹൃദം ഊട്ടി ഉറപ്പിക്കുവാൻ ഇതേപോലെയുള്ള ഒത്തുചേരലും സൗഹൃദം പങ്കുവെക്കലും നാട്ടിൽ നമ്മളെ ഭിന്നിപ്പിക്കുവാൻ ആയി കച്ചകെട്ടി ഇറങ്ങുന്നവർക്ക് മറുപടി കൊടുക്കുവാൻ കഴിയുമെന്ന്  ഡോക്ടർ ജയചന്ദ്രൻ പറഞ്ഞു. 

വിഷുദിന ആഘോഷങ്ങൾക്ക് കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ജിസിസി ചെയർമാൻ റാഫി പാങ്ങോട്, ഹരികൃഷ്ണൻ കണ്ണൂർ, സുബൈർ കുമ്മൻ, ഷാജഹാൻ ഫണ്ട്, ടോം  സി മാത്യു, അഷ്റഫ്  ചേരാമ്പ്ര, അബ്ദുൽ അസീസ് പവിത്ര ആശംസകൾ അറിയിച്ചു.

publive-image
 
പ്രമുഖ നർത്തകി കലാമണ്ഡലം ആലിയ കൃഷ്ണ ആട്ടം നൃത്തം അവതരിപ്പിച്ചു. നൗഫൽ, അശ്റഫ്, ശ്രുതി, മുന്ന തുടങ്ങിയവർ ഗാനങ്ങൾക്ക് നേതൃത്വം വഹിച്ചു. 

നാട്ടിൽ നിന്ന് എത്തിയ റിയാലിറ്റി ഷോ താരം മിയക്കുട്ടി വിഷു ആഘോഷത്തിന് മുഖ്യാതിഥിയായിരുന്നു. തുടർന്ന് വിഷുസദ്യയും ഒരുക്കി.