/sathyam/media/media_files/2025/08/19/5684261e-daba-4ffd-a89a-fab48d53f026-2025-08-19-21-20-11.jpg)
ഹഫ്ർ അൽ-ബാത്തിൻ: സൗദി സമൂഹത്തിൽ മാനുഷിക മൂല്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് സായിദ് അൽ-ബുറൈക്കി എന്ന സൗദി പൗരൻ.
തന്റെ ബംഗ്ലാദേശി ഡ്രൈവറെ സ്വന്തം മകനെപ്പോലെ കണ്ട അദ്ദേഹം, ഡ്രൈവറുടെ വിവാഹം ആഘോഷിക്കാൻ ഒരു വിരുന്ന് സംഘടിപ്പിച്ചു. അതിനു വേണ്ട മുഴുവൻ ചിലവും വധു വരുന്മാരെ വരന്റെ സ്വന്തം നാട്ടിൽ നിന്നും കൊണ്ട് വരികയും. അവർക്ക് വേണ്ട ടിക്കറ്റും മറ്റു അനുബന്ധ ചെലവ് അടക്കം വഹിച്ചതും അദ്ദേമാണ്. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ദൈവം എനിക്ക് ആറ് മക്കളെ തന്നു, ഡ്രൈവർ എന്റെ ഏഴാമത്തെ മകനാണ് എന്ന് സായിദ് അൽ-ബുറൈക്കി പറഞ്ഞത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം വെറുമൊരു ഔദ്യോഗിക ഇടപാടല്ലെന്നും, അത് കുടുംബബന്ധം പോലെ ആഴമുള്ളതാണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
വിവാഹ ചടങ്ങിൽ ബുറൈക്കിയുടെ ഗോത്രത്തിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഈ കാഴ്ച, അറബ് സമൂഹത്തിൽ മാനുഷിക ബന്ധങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ബുറൈക്കിയെ അഭിനന്ദിച്ചു. ഈ പ്രവർത്തി മാനുഷികതയുടെ ഉദാത്ത മാതൃകയാണെന്നും, ഇത്തരം ബന്ധങ്ങൾ സമൂഹത്തിൽ സമാധാനവും സ്നേഹവും വളർത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.
തൊഴിലിടങ്ങളിലെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു. ഇത് അറബ് ലോകം മുഴുവനും, പ്രത്യേകിച്ച് സൗദി സമൂഹത്തിനും ഒരു നല്ല സന്ദേശമാണ് നൽകുന്നത്. ഈ ബന്ധം സൗദി അറേബ്യയുടെ സാംസ്കാരിക മൂല്യങ്ങളെയും മാനുഷികതയിലുള്ള വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.