/sathyam/media/media_files/2025/10/21/2d31e1b1-7991-4d94-87e4-2d87329c05c0-2025-10-21-22-43-03.jpg)
ഖത്തർ : ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ ഘടകം പുതിയ ഭരണസമിതിയേയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് ജി സി സി ചെയർമാൻ റാഫിപാങ്ങോട്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഗൾഫ് മലയാളി ഫെഡറേഷൻ (GMF ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്
അഷറഫ് താമ്പുരുക്കണ്ടി (മുഖ്യ രക്ഷാധികാരി)മുസ്തഫ ദോഹ (കോർഡിനേറ്റർ)നിഷാദ് അബൂബക്കർ (പ്രസിഡന്റ് )പ്രകാശ് കെ സി (ജനറൽ സെക്രട്ടറി)റിച്ചു സിയാദ്, ആര്യ സതീഷ് (വൈസ് പ്രസിഡന്റ്)ഹന നിഷാദ്, ഷബീർ (സെക്രട്ടറി )അമീൻ, എലിസബത്ത്, സുബാൽ (മീഡിയ) അലക്സ് ബാബു, അസ്ഹർ, മനോജ് (ഇവന്റ് കോർഡിനേറ്റർ )മഞ്ജു എം, അജിതകുമാരി (വനിതാ കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടെ 56 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജീവകാരുണ്യ മേഖലയിലെ വളണ്ടിയർമാരായി മിനു സുബിത്ത്, നൗഷാദ് (ആഗോളവാർത്ത)എന്നിവരെ ചുമതലപ്പെടുത്തി. പ്രവാസികളുടെ ക്ഷേമത്തിനും ഖത്തറിലെ സാമൂഹ്യ സേവന മേഖലയിലും ജി എം എഫ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.