ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി

New Update
ec6d3151-31a7-4f3e-af34-7ef5f4028661

റിയാദ് :- ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര, ബാർബിക്യു -  മ്യൂസിക്കൽ നൈറ്റ് ജി എം എഫ് കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. 

Advertisment

955bb9cc-a433-41aa-9764-94648c145510

പുതുവത്സര ദിനത്തിൽ എക്സിറ്റ് 18 ലെ യാ നബി ഇസ്ഥിറാഹയിൽ  വൈകിട്ട് 7 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 2 മണിവരെ നീണ്ടു.  കുട്ടികളുടെ ഗാന സന്ധ്യയോടുകൂടി ആരംഭിച്ച പരിപാടി, സാംസ്കാരിക സമ്മേളനവും, ഡാൻസ് പാർട്ടിയും ഗാനമേളയും, ഡി ജെ  പാർട്ടിയും ഉണ്ടായിരുന്നു. 

f78b06c4-191a-4113-bbc2-a330e382732b

 റിയാദിലെ സാമൂഹിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു. ജി എം എഫ് റിയാദ് പ്രസിഡന്റ് ഷാജി മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതം പറഞ്ഞു.  

558c64a1-f513-42f4-89dd-5ec5882c0a11

സാംസ്‌കാരിക സമ്മേളനം ശിഫ ക്ലിനിക് MD Dr. ഇദ്രീസ് ഉത്ഘാടനം ചെയ്തു.   അഡ്വ . അജിത്, ഡോ :  ജയചന്ദ്രൻ, സലീം കളക്കര, മജീദ് ചിങ്ങോലി, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൾ അസീസ് പവിത്ര, അഷ്‌റഫ്‌ മൂവാറ്റുപുഴ, ഹരികൃഷ്ണൻ, സുബൈർ കുമ്മിൾ, അഫ്സൽ കണ്ണൂർ, ഖമർ ഭാനു ടീച്ചർ, വിജയൻ നെയ്യാറ്റിൻകര എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ സജീർ പെരുംകുളം നന്ദി അറിയിച്ചു.

Advertisment