/sathyam/media/media_files/7dftCDNhsnePX052zWUo.jpg)
റിയാദ് : കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖലക്ക് കീഴിലെ ഒലയ യൂണിറ്റ് എക്സികുട്ടീവ് അംഗം അജിമോന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പതിനേഴ് വർഷമായി റിയാദിലെ അബു ഗസാലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന അജിമോൻ തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി സ്വദേശിയാണ്. കേളി മലാസ് ഏരിയ ഫുട്ബാൾ ടീം അംഗവുമായിരുന്നു.
സുലൈമാനിയ്യ മലാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയപ്പ് യോഗത്തിൽ ഒലയ്യ യൂണിറ്റ് സെക്രട്ടറി അമർ പൂളക്കൽ ആമുഖപ്രഭാഷണം നടത്തി. ഒലയ്യ യൂണിറ്റ് പ്രസിഡന്റ് ലബീബ് അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നൗഫൽ ഉള്ളാട്ടുചാലിൽ ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലേതിൽ, പ്രസിഡന്റ് നിയാസ്, ട്രഷറർ ഗിരീഷ്, ഒലയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സാജിത് പാമ്പാടി, വൈസ്പ്രസിഡന്റ് അർഷാദ്, ട്രഷറർ സുരേഷ് പള്ളിയാലിൽ, കൂടാതെ നിരവധി യൂണിറ്റംഗങ്ങളും പങ്കെടുത്തു.
യൂണിറ്റിൻ്റെ ഉപഹാരം സെക്രട്ടറി അമർ പൂളക്കൽ അജിമോന് കൈമാറി. യാത്രയയപ്പിന് അജിമോൻ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us