Advertisment

പുതുപ്പള്ളി വിജയം സർക്കാരിനേറ്റ തിരിച്ചടിയെന്ന് ഓ.ഐ.സി.സി ജിദ്ദാ റീജ്യണൽ കമ്മിറ്റി

New Update
chandii

ജിദ്ദ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയം സർക്കാരിനെതിരായ വിധിയെഴുത്താണെന്നും  കേരളത്തിലെ ജനങ്ങൾ നൽകിയ ശക്തമായ പ്രതികരണമാണെന്നും ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി പ്രസ്താവിച്ചു. 

Advertisment

നരക യാതന അനുഭവിക്കുന്ന കേരളീയർക്ക് കിട്ടിയ അവസരം അവർ ശരിയായി വിനിയോഗിച്ചെന്നും സി പി എമ്മിന്റെ അഹങ്കാരത്തിനേറ്റ മുഖത്തടിയാണ് ഈ തിളക്കമാർന്ന ഭൂരിപക്ഷമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഉമ്മൻ ചാണ്ടിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും സിപിഎമ്മും അതിന് നേതൃത്വം നൽകിയ പിണറായി വിജയനും  എല്ലാവിധ ദുരാരോപണങ്ങളും, വ്യക്തിഹത്യ നടത്തിയതും കേരളീയർ വളരെ സൂക്ഷ്മമായി വീക്ഷിച്ചിരുന്നെന്നും അതിന് പിണറായിക്ക് കൊടുത്ത മറുപടിയാണ് ഈ വിജയമെന്നും ഇതൊരു തിരുത്തൽ ശക്തിയായി കേരളത്തിലാകമാനം പടരുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയിലെ ജനാതിപത്യ വിശ്വാസികളായ വോട്ടർമാർക്കും പ്രവർത്തകർക്കും എല്ലാവിധ അഭിവാദ്യങ്ങളും കമ്മിറ്റി നേർന്നു.

Advertisment