34 വർഷത്തെ പ്രവാസം അവസാനിപ്പിച്ച അനിയൻ ജോർജിന് സൗദിയിൽ യാത്രയയപ്പ് നൽകി

New Update
Hr

ജിദ്ദ: മൂന്നര പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സിക്രട്ടറിയും ജീവ കാരുണ്യ പ്രവർത്തകനുമായ അനിയൻ ജോർജിന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

Advertisment

ഒരേ കമ്പനിയിൽ 34 വർഷം ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുക എന്നത് വളരെ അപൂർവ്വമാണ്. . ഇൻഡസ്ട്രിയൽ ഏരിയയിലെ അറേബ്യൻ ഗൾഫ് മെയ്‌ഡ്‌ എന്ന സ്ഥാപനത്തിൽ 34 വർഷവും ജോലി ചെയ്തിട്ടാണ് അനിയൻ ജോർജ് നാടണയുന്നത് . സൗമ്യ മനസ്സിനുടമയും സംഘടനാ പ്രവർത്തനങ്ങളിലെന്നും മുന്നിൽ നിന്നിരുന്ന അനിയൻ ജോർജ് ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു വേറിട്ട പ്രവർത്തന ശൈലിയ്കുടമയാണ് എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മുൻകാല രൂപമായ ഐ സി സി യുടെ സനായിയ ഏരിയാ കമ്മിറ്റിയുടെ സ്ഥാപകരിൽ പ്രധാനിയും വളരെ കാലം ആ കമ്മിറ്റിയുടെ സിക്രട്ടറിയും പ്രസിഡണ്ടുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സീസൺസ് റസ്റ്ററന്റിൽ വെച്ചു ചേർന്ന യാത്രയയപ്പ് യോഗത്തിൽ റീജ്യണൽ പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷത വഹിച്ചു. ഹെല്പ് ഡെസ്ക് കൺവീനർ അലി തേക്ക്തോട് ഷാളണിയിച്ചു സ്വീകരിച്ചു. ജനറൽ സിക്രട്ടറി നൗഷാദ് അടൂർ, നാഷണൽ കമ്മിറ്റി സിക്രട്ടറി നാസിമുദ്ദീൻ മണനാക്ക് , ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മൂത്തേടത്ത്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അനിൽ മുഹമ്മദ്, അനിൽ കുമാർ പത്തനംതിട്ട, റഫീഖ് മൂസ, സഹീർ മാഞ്ഞാലി. ഹക്കീം പാറക്കൽ, പ്രിൻസാദ് കോഴിക്കോട്, അസ്ഹാബ് വർക്കല, ഷെരീഫ് അറക്കൽ, അഷ്‌റഫ് വടക്കേകാട്, രാധാകൃഷ്ണൻ കാവുബായി, നാസർ സൈൻ , ഉസ്മാൻ കുണ്ടുകാവിൽ, സൈമൺ പത്തനംതിട്ട , ബഷീർ പരുത്തികുന്നൻ, സമീർ നദ്‌വി എന്നിവർ സംസാരിച്ചു.

ഒ ഐ സി സി എന്ന സംഘടയിലൂടെ നിരവധി ജീവിതാനുഭവങ്ങളുടെ നേർ സാക്ഷ്യമാകുവാൻ സാധിച്ചു വന്നത് വലിയ കാര്യമാണെന്നും മറുപടി പ്രസംഗത്തിൽ അനിയൻ ജോർജ് പറഞ്ഞു. മൂന്നര പതിറ്റാണ്ടോളം പിന്നിട്ട പ്രവാസത്തിനിടയിൽ ഭാര്യ ബിന്ദുവിനെ, ഒരു സാധാരണ തൊഴിലാളിയായ എനിക്ക് കൊണ്ടുവരാൻ അവസരം ഒരുക്കിയ സൗദി ഭരണാധികാരികളോടുള്ള നന്ദി അറിയിക്കുന്നതായും അനിയൻ പറഞ്ഞു. റീജ്യണൽ പ്രസിഡണ്ട് കെ ടി എ മുനീർ സംഘടനയുടെ ഉപഹാരം അനിയൻ ജോർജിന് കൈമാറി. ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു.

Advertisment