/sathyam/media/media_files/bGFs6l0b4WY8AIXXaEd0.jpg)
ജിദ്ദ: കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ച് മടങ്ങാനിരിക്കേ ജിദ്ദ എയര്‍പോര്‍ട്ടില്‍ ദേഹാസ്വാസ്ഥ്യം മൂലം തളർന്ന് വീണ മലയാളി ഉംറ തീർത്ഥാടക അന്ത്യശ്വാസം വലിച്ചു.
മലപ്പുറം, തെയ്യാല, മണലിപ്പുഴ കണിയേരി ഖാദര്‍ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ (64) ആണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയില്‍ ഖബറടക്കി.
മക്കള്‍: അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സ്വാദിഖ് (ഇരുവരും യു എ ഇ), ആബിദ്, ആബിദ.
മരുമക്കള്‍: കെ കെ അയ്യൂബ് മാസറ്റര്‍ (അദ്ധ്യാപകന്‍: താനൂര്‍ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന, ഫാത്തിമ സുഹറ, മറിയം. സഹോദരങ്ങള്‍:കെ.കെ വീരാന്‍ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു.
ഭര്‍ത്താവ്, മക്കള്‍, പേരമക്കള്‍ എന്നിവരോടൊപ്പമായിരുന്നു സൈനബ ഉംറക്ക് എത്തിയത്. ഉംറ കഴിഞ്ഞു തിങ്കളാഴ്ച്ചയായിരുന്നു നാട്ടിലേക്ക് മടങ്ങാനായി സൈനബയും സംഘവും വിമാനത്താവളത്തിൽ എത്തിയതും അവിടെ വെച്ച് തളർച്ച സംഭവിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ചൊവാഴ്ച അന്ത്യം സംഭവിക്കുകയും ചെയ്തു. അതിനിടെ ഒരു മകനൊഴികെ ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us