മക്ക: ഹജ്ജിനെത്തിയ മലയാളി തീർഥാടക നിര്യാതയായി. കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ (50) ആണ് മക്കയിൽ മരിച്ചത്.
ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് അഹമ്മദ് കുഞ്ഞിയുടെ കൂടെ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂരിൽനിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പർ കെട്ടിടത്തിലായിരുന്നു താമസം.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിന് പുറപ്പെടാനിരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.