റിയാദ്: സൗദി അറേബ്യയിലെ കാർഷിക ഉത്സവങ്ങളിൽ ഒന്നായ ഹരിഖ് ഓറഞ്ച് ഫെസ്റ്റിവൽ ജനുവരി ഒന്നു മുതൽ ഹരിഖിൽ തുടക്കം കുറിക്കും. മുൻസിപ്പാലിറ്റിയുടെ കീഴിൽ എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും കാർഷിക ഉത്സവത്തിന് നേതൃത്വം വഹിക്കും.
/sathyam/media/media_files/2024/12/29/maaQ9pASdgkZRsl86vB3.jpg)
ജിസിസി രാജ്യങ്ങളിൽ നിന്ന് ഓറഞ്ച് ഫെസ്റ്റിവൽ കാണുവാൻ നിരവധി പേർ കുടുംബത്തോടൊപ്പം എത്താറുണ്ട്.
റിയാദിൽ നിന്ന് 185 കിലോമീറ്റർ അൽ ഹയർ റോഡിൽ ദിലം അൽ ഹരിഖ് മക്ക റോഡിനോട് ചേർന്ന് രണ്ട് മലകളുടെ ഇടയിലുള്ള താഴ്ന്ന കൃഷിയിടമാണ് ഈ ഗ്രാമം.
സൗദി അറേബ്യയിൽ കൃഷിക്കുള്ള ഏറ്റവും നല്ല വെള്ളം കിട്ടുന്ന പ്രദേശമാണ് ഹരീഖ്. ഹരിഖിൽ വിളയുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ്. ഓറഞ്ച് ഉൾപ്പെടെ മറ്റു ഫ്രൂട്ട്സുകളും നമ്മുടെ കേരളത്തിലുള്ള മറ്റു പല കൃഷികളും ഇവിടെ വിളയുന്നുണ്ട്.
/sathyam/media/media_files/2024/12/29/oPNpHL6cBY7sZ0Jtt3N7.jpg)
മലയാളികളായ ഒട്ടനവധി കാർഷിക തൊഴിലാളികൾ ഹരിഖിൽ കൃഷിയിടത്തിൽ തൊഴിൽ എടുക്കുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനും സൗകര്യമുണ്ട്.
ഫെസ്റ്റിവൽ കാണുന്നതിന് വിവിധ ഇടങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആൾക്കാർ ഒരാഴ്ച സന്ദർശിക്കുമെന്നണ് റിപ്പോർട്ട്.
/sathyam/media/media_files/2024/12/29/4xGpESAKx7iTuA57QbHk.jpg)
സൗദി അറേബ്യയുടെയും മറ്റു കലാപരിപാടികൾ, കുട്ടികളുടെ മത്സരങ്ങൾ, പെയിന്റിംഗ് മത്സരങ്ങൾ,കാർഷിക ഉൽപ്പന്ന മത്സരങ്ങൾ, ആട് ഒട്ടകം പ്രദർശനങ്ങൾ പുരാവസ്തു ഉൾപ്പെടെയുള്ള ഒട്ടനവധി പ്രദർശനങ്ങൾ ഫെസ്റ്റിവലിന്റെ ഭാഗമായി ഹരിഖിൽ ഒരുക്കിയിട്ടുണ്ട്.
/sathyam/media/media_files/2024/12/29/Uwhh6v862egzJ1jmI4iG.jpg)
ഫെസ്റ്റിവൽ പ്രത്യേക ക്ഷണിതാവായി സത്യം ഓൺലൈൻ പ്രതിനിധി റാഫി പാങ്ങോടും പങ്കെടുക്കും.