/sathyam/media/media_files/2025/01/13/co5jQ1npeNOpNifYDtJR.jpg)
സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളിൽ അതിശൈത്യവും കനത്ത മഴയുമാണ്. ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടര്ന്നുണ്ടായ വെള്ളത്തിൽ വാഹനങ്ങൾ ഒലിച്ചുപോയി. അൽ ഖസീം പ്രൊഫഷിൽ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ മുഴുവനായും ഒലിച്ച് പോയി.
റിയാദിന്റെ ചില പ്രദേശങ്ങളിൽ അതീവ ശൈത്യവും ചാറ്റൽ മഴയുമാണ് അനുഭവപ്പെടുന്നത്. റോഡുകളിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ പതിവാകുന്നുണ്ട്.
രാവിലെ ജോലിക്കായി പോകുന്ന പല തൊഴിലാളികൾക്കും ജോലിക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കൺസഷൻ മേഖലയിലെ തൊഴിലാളികളാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്.
വരും ദിവസങ്ങളിലും സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പെട്ടന്നുള്ള ഈ കാലാവസ്ഥ വ്യതിയാനം കൊണ്ട് പകർച്ചവ്യാധികളും വ്യാപകമായി പടരുന്നുണ്ട്. ഹോസ്പിറ്റലുകളിൽ രോഗികളുടെ നീണ്ടനിരയാണ്.
കൂടാതെ സൗദി അറേബ്യയിലെ എയർപോർട്ടുകൾ മഞ്ഞുവീഴ്ചയും മഴയും കാരണം ഫ്ലൈറ്റുകളുടെ ടൈം മാറ്റിയിരുന്നു. മക്ക ജിദ്ദ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.