റിയാദ് :റിയാദ് മെട്രോ തുടങ്ങി രണ്ടു മാസം ആവുമ്പോഴേക്കും ആദ്യത്തെ ഒരു മാസം തന്നെ 26 ലക്ഷം ആൾക്കാർ യാത്ര ചെയ്തതായി കണക്കുകൾ.
കഴിഞ്ഞ മാസത്തേക്കാൾ രണ്ടിരട്ടി ആൾക്കാർ സഞ്ചരിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. വിദേശികളും സ്വദേശികളും തൊഴിലിടങ്ങളിൽ പോകുന്നതിന് വാഹനങ്ങൾ ഉപേക്ഷിച്ച് മെട്രോ ട്രെയിനിനെയും മെട്രോ ബസ്സിനെയും കൂടുതലായി ആശ്രയിക്കുകയാണ്.
മെട്രോ ബസുകളിലും മെട്രോ ട്രെയിനുകളിലും കയറുന്നതിന് ഒരേ കാർഡ് മതി. രണ്ടു മണിക്കൂറിന് നാല് റിയാൽ നിരക്കിൽ ആണ് നിലവിൽ യാത്ര നിരക്ക്. റിയാദിന്റെ പ്രധാനപ്പെട്ട ഏരിയകളിൽ കൂടി മെട്രോ സർവീസ് ഉണ്ട്. മെട്രോ സർവീസ് ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി മെട്രോ ബസ് സർവീസ് നടത്തുന്നുണ്ട്.
2030 ആകുമ്പോഴേക്കും മറ്റു ഭാഗങ്ങളിലേക്കും മെട്രോ വികസിപ്പിക്കും.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോയും റിയാദ് മെട്രോയാണ്.