/sathyam/media/media_files/2025/01/12/8eh5CCx4l14rjBRjCbUg.jpg)
റിയാദ്: റിയാദ് പ്രദേശത്ത് കഠിനമായ ശൈത്യത്തോടു കൂടിയ മഴ. മഴ തുടങ്ങിയതോടെ റിയാദ് പരിസരത്ത് വാഹന അപകടങ്ങൾ കൂടിയിട്ടുണ്ട്. കൂടാതെ പനി പോലെയുള്ള പകർച്ചവ്യതികൾ പടരുകയും ചെയ്യുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കഠിനമായ തണുപ്പും ശൈത്യ കാറ്റും അസുഖങ്ങൾ കൂടുവാനുള്ള സാധ്യത വർദ്ധിപ്പിച്ചു. തണുത്ത കാറ്റും ചാറ്റൽ മഴയും ജനങ്ങളെ പൊറുയി മുട്ടിച്ചിരിക്കുകയാണ് ഇപ്പോൾ.
കൺസ്ട്രക്ഷൻ മേഖലകളിൽ ജോലിയെടുക്കുന്നവരെയും പുറം ജോലി എടുക്കുന്ന തൊഴിലാളികളെയും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരെയും മരുഭൂമിയിൽ ഇടയ ജോലി എടുക്കുന്നവരെയുമാണ് ഈ കാലാവസ്ഥ വ്യതിയാനം ഏറ്റവും ബാധിച്ചിരിക്കുന്നത്.
അവരുടെ ഇടയിലാണ് കൂടുതലും പനി പോലെയുള്ള അസുഖങ്ങൾ പിടിപെട്ടത്. സൗദി അറേബ്യയുടെ ഭാഗമായി ഒട്ടനവധി വികസന പദ്ധതികളുടെ കൺസഷൻ വേലകൾ നടന്നുകൊണ്ടിരിക്കുകയാണ്.
കൺസഷൻമേഖലയിൽ കോൺട്രാക്ട് എടുത്ത കമ്പനികൾ കാലാവസ്ഥ വ്യതിയാനം കൊണ്ട് വലിയ പ്രതിസന്ധിയിൽ കൂടിയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്.
വരുംദിവസങ്ങളിൽ ഈ കാലാവസ്ഥതന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്