അതീവ ശൈത്യകാലത്ത് ആട്ടിടയൻമാർക്ക് ഗൾഫ് മലയാളി ഫെഡറേഷന്റെ സഹായ ഹസ്തം

New Update
Shepherds in extreme winter

റിയാദ്: അതീവ ശൈത്യം പിടിപെട്ടതോടെ മരുഭൂമിയുടെ ഉള്ളിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയന്മാരെ സഹായിക്കാൻ  ഗൾഫ് മലയാളി ഫെഡറേഷൻ. ശൈത്യകാലത്തെ സ്നേഹ സമ്മാനം എന്ന പ്രവർത്തനം ഇന്നുമുതൽ തുടങ്ങും.

Advertisment

മരുഭൂമിയിലെ കൂടാരങ്ങളിൽ അതീവ ശൈത്യവുമായി ഒറ്റപ്പെട്ട് താമസിക്കുന്ന നൂറുകണക്കിന് പേർക്ക് കമ്പിളിപ്പുതപ്പുകൾ സ്നേഹ സമ്മാനമായി നൽകുകയാണ് ഗൾഫ് മലയാളി ഫെഡറേഷൻ.

 ഫെഡറേഷന്റെ സൗദി അറേബ്യയിലെ വിവിധഘടകങ്ങളിലെ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കമ്പിളി വിതരണം നടത്തുന്നത്

Advertisment