മക്ക : ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (IOC) മക്കാ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മുലാഖാത്ത് സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള ഇൻഡ്യക്കാരായ പ്രവാസികളുടേയും കുടുംബങ്ങളുടേയും മറ്റു മതരാഷ്ട്രീയ സംസ്ക്കാരിക രംഗത്തെ നേതൃത്വങ്ങളുടേയും സ്വദേശി പൗരപ്രമുഖരുടേയും സാന്നിധ്യത്താൽ പ്രൌഡഗംഭീരമായി.
2500ന് മേലെ ആളുകൾ ഒഴുകിയെത്തിയ മക്കയിലെ കാക്കിയയിലുള്ള ഖസറുദ്ദീറ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇഫ്താർ സംഗമം പ്രവാസ ലോകത്തെ ഏറ്റവും വലിയ നോമ്പു തുറയ്ക്കാണ് വേദിയായത്. ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നതിനാൽ നൂറ് കണക്കായ ഫാമിലികളുടെ സാന്നിധ്യം ഇഫ്താർ സംഗമത്തിന് ശ്രദ്ധേയമായ മാറ്റ് വർദ്ധിപ്പിച്ചു.
ഇഫ്താർ സംഗമത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ ഓഫീസ് ചുമതലയുള്ള ഏഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ഡോക്ടർ സയ്യിദ് നസീർ ഹുസൈൻ മുഖ്യാതിഥിയായി.
/sathyam/media/media_files/2025/03/10/xy0Ov1QBgVWLNq593qQp.jpg)
നമ്മുടെ രാജ്യത്തിന്റെ പുരോഗതിയ്ക്കായി സ്വയം സമർപ്പിക്കുന്ന സമൂഹമാണ് പ്രവാസികൾ എന്നും അവരുടെ പ്രവാസജീവിതം പര്യവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് ജീവിത മാർഗ്ഗങ്ങൾക്കായി പ്രത്യേക പരിഗണനകൾ സർക്കാർ ഉറപ്പ് വരുത്തണമെന്നുള്ള ആവശ്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഇൻഡ്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികൾക്ക് സൗഹാർദ്ദത്തിന്റെ ഒത്തുചേരലായ ഗ്രാൻഡ് ഇഫ്താർ മുലാഖാത്തിലേയ്ക്ക് കടന്നു വരുന്നതിന് വേദി ഒരുക്കുകയും മക്കയിലെ പ്രവാസികൾക്കിടയിലും നാട്ടിൽ നിന്നും മക്കയിലേയ്ക്ക് തീർത്ഥടനത്തിനായി വരുന്ന ഹാജിമാർക്ക് നൽകപ്പെടുന്ന സന്നദ്ധ സേവനങ്ങളിലൂടെയും, ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്സ് മക്കാ സെൻട്രൽ കമ്മിറ്റിയുടെ മക്കയിലും സൗദി അറേബ്യയിലും ചെയ്യുന്ന ജീവകാരുണ്യ സന്നദ്ധസേവനപ്രവർത്തനങ്ങൾ നിസ്തുലവും പ്രശംസനീയവും ആണെന്നും ഇത്തരം പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ കോൺഗ്രസിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശ്രീ, ഇനായത്ത് അലിയും ചടങ്ങിൽ സംബന്ധിച്ചു. സൗദി പൗര പ്രമുഖരായ മഷൂർ ബിൻ മുസാദ്, സ്വാലിഹ് മുഹമ്മദ് അൽ സഹ്റാനി, മുഹമ്മദ് സമീ, യൂസുഫ് ഖാദർ അൽ ഹുസ്സാവി തുടങ്ങിയവരും
കുഞ്ഞിമോൻ കാക്കിയ , മുജീബ് പൂക്കോട്ടൂർ (കെഎംസിസി) ഷെമീൽ (കെഐജി തനിമ) ബഷീർ നിലമ്പൂർ (നവോദയ) അഹമ്മദ് കുട്ടി മാസ്റ്റർ (ഹജ്ജ് വെൽഫയർ ഫോറം) ജിനു. കെ. ബദറുദ്ദീൻ (ലേ മെറീഡിയൻ) അബ്ദുൽ റഷീദ് (ഹൌസ് കെയർ) മുഹമ്മദ് റഊഫ് (അബ്റാജ് ഹൈപ്പർ) സലീം, മിൻഹാജ്, മിഷാപ്, അബ്ബാസ്( ഹൈപ്പർ വഫാ) തുടങ്ങിയവരും പങ്കെടുത്തു. ഗ്രാൻഡ് ഇഫ്താർ മുലാഖാത്തിന് ഐഒസി നേതാക്കളായ ജാവേദ് മിയാൻദാദ്, ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര,
/sathyam/media/media_files/2025/03/10/nC1bU8e5ofGu7r45KQmj.jpg)
ഹുസൈൻ കണ്ണൂർ, നൗഷാദ് തൊടുപുഴ, സാക്കിർ കൊടുവള്ളി, ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, റഫീഖ് വരന്തരപ്പിള്ളി, സലീം മല്ലപ്പള്ളി, മുഹമ്മദ് ഷാ കൊല്ലം, ഷാജഹാൻ കരുനാഗപ്പിള്ളി, അബ്ദുൽ ജലീൽ അബ്റാജ്, നഹാസ് കുന്നിക്കോട്, നൗഷാദ് കണ്ണൂർ, ഇഖ്ബാൽ ഗബ്ഗൽ, ഇബ്രാഹിം കണ്ണങ്കാർ, സദ്ദാം അഷ്‌റഫി, ഷംസ് വടക്കഞ്ചേരി,
ഹബീബ് കോഴിക്കോട്, അബ്ദുൽ സലാം അടിവാട്, ഷംനാസ് മീരാൻ മൈലൂർ, സർഫറാസ് തലശ്ശേരി, അൻവർ ഇടപ്പള്ളി ,ഫിറോസ് എടക്കര, ഷറഫുദ്ധീൻ പൂഴിക്കുന്നത്ത്, അബ്ദുൽ കരീം വരന്തരപ്പിള്ളി, അബ്ദുൽ വാരിസ് അരീക്കോട്, ഹംസ മണ്ണാർക്കാട് , സക്കീർ ഹുസൈൻ ചങ്ങനാശ്ശേരി, മുഹമ്മദ് അസ്‌ലം , നിസാ നിസാം, ഷീമാ നൗഫൽ, റോഷ്‌ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ, ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ, ഷബാന ഷാനിയാസ്, ബദരിയ്യ ഈസ, ജസീന അൻവർ, ജെസ്സി ഫിറോസ്, റുഖിയ്യ ഇഖ്ബാൽ, നസീറ ജലീൽ,ജുമൈല,ജസ്‌ന റഫീഖ്,നസീമ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.