ഐസിഎഫ് ജിദ്ദ റീജിയന്‍ എസ്ഐആർ ബോധവല്‍ക്കരണ ക്ലാസ് പ്രവാസികൾക്ക് ആശ്വാസമായി

New Update
icf jeddah central

ജിദ്ദ: ഇന്ത്യൻ  പ്രവാസികള്‍ക്കും പൗരാവകാശമുണ്ടെന്നും  അവർ നാടിന്റെ നട്ടെല്ലാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഐസിഎഫ് ജിദ്ദ റീജിയന്‍ സംഘടിപ്പിച്ച ഇൻഫർമേഷൻ ഡ്രൈവ് നിരവധി പ്രവാസികളുടെ ഒട്ടേറെ ആശങ്കകൾക്ക് പരിഹാരവും സംശയങ്ങൾക്കുള്ള  ദൂരീകരണവുമായി.   

Advertisment

"എസ്ഐആർ ജാഗ്രത സാമയികം" കാമ്പയിന്റെ  ഭാഗമായിട്ടായിരുന്നു 'ഇന്‍ഫര്‍മേഷന്‍ ഡ്രൈവ്'. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും സംശയനിവാരണത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ സൂമില്‍ യഹ്യ ഖലീല്‍ നൂറാനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി മുജീബ് എ ആര്‍ നഗര്‍ ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ നൂറുദ്ദീന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി.

എസ്ഐആര്‍ പരിസ്ഷകരണത്തെ കുറിച്ചും, പുലര്‍ത്തേണ്ട ജാഗ്രതയും, പുതിയ വോട്ട് ചേര്‍ക്കുന്നതിനും, തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള നടപടിക്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രവാസികളുടെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. 

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഹസ്സന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട് സ്വാഗതവും സൈദലവി മാസ്റ്റര്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു.

Advertisment