/sathyam/media/media_files/2025/03/29/rFSZ7zAqIkmbtJKekLYM.jpg)
റിയാദ്: ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നോമ്പ് തുറ ശ്രദ്ധേയമായി. അസീസിയ അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കോട്ടയം ജില്ല പ്രതിനിധികൾക്ക് പുറമെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു.
ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ കോട്ടയം അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്‌ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി എ.സലിം മുഖ്യ അതിഥിയായിരുന്നു.
മുൻ സെൻട്രൽ കമ്മിറ്റി പ്രെസിഡെന്റ് അബ്ദുല്ല വല്ലാഞ്ചിറ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസാൻ ,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി .സലിം ആർത്തിയിൽ, ഗ്ലോബൽ കമ്മിറ്റി ട്രഷറർ മജീദ് ചിങ്ങോലി , ഒഐസിസി വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, എൻ ആർ കെ. പ്രതിനിധി ജോൺ ക്‌ളീറ്റ്‌സ്, കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബാസ്റ്റിൻ ജോർജ്ജ് , ജോസഫ് പുത്തൻ തറ, ടോം സി തോമസ് എന്നിവർ റമദാൻ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
മുഹമ്മദ് ബിലാൽ ,ഫൈസൽ പഴയ താവളം , സെബിൻ ജോസഫ് , ഷിജു പുള്ളിയാലിൽ , ബോബിൻ റോയ് , റെജിൻ ,ജിൽസ് , സാം അൽഖർജ്, സക്കീർ ഹുസൈൻ ടിഡിപി എന്നിവർ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി.
കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി അംഗത്വം എടുത്തവർക്കുള്ള മെമ്പർഷിപ് വിതരണം സെൻട്രൽ കമ്മിറ്റി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയും ചേർന്നു നടത്തി. ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ട്രഷറർ ജിയോ തോമസ് യോഗത്തിന് നന്ദിയും പറഞ്ഞു.
റിയാദിലുള്ള കോട്ടയം ജില്ലക്കാർക്ക് ഒഐസിസി യുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ (ബഷീർ-0540034302 / ഷിജു - 0559561098) എന്നീ നമ്പറുകളിൽ വിളിക്കുക.