മൂന്നാമതും പരാജയം: ജിദ്ദയിൽ നടന്നുവരുന്ന ഫിബ ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്തായി; അവസാനം തോറ്റത് ആതിഥേയരോട്

New Update
663fb8cb-c5d1-4c5a-a072-95002dba0ba3

ജിദ്ദ: തുടർച്ചയായ മൂന്നാമത്തെ പരാജയത്തോടെ ജിദ്ദയിൽ നടന്നുവരുന്ന ഫിബാ  ഏഷ്യാ കപ്പ്  പുരുഷ  ബാസ്‌ക്കറ്റ്‌ബോൾ  ചാമ്പ്യൻഷിപ്പിൽ  നിന്ന് ഇന്ത്യ പുറത്തായി.    ശനിയാഴ്ച ജിദ്ദയിൽ നടന്ന  ഗ്രൂപ്പ്-സിയിലെ മത്സരത്തിൽ  ആതിഥേയരായ സൗദി അറേബ്യയോട് 59 - 84 ന് പരാജയപ്പെട്ടതോടെയാണ്  ടൂർണമെന്റിൽ നിന്നുള്ള  ഇന്ത്യ പുറത്തായത്.    

Advertisment

ഗ്രൂപ്പിൽ ഒന്നാമതെത്തിയ ചൈന നേരിട്ട് നോക്കൗട്ടിൽ (ക്വാർട്ടർ ഫൈനൽ) പ്രവേശിച്ചു, അതേസമയം സൗദി അറേബ്യ രണ്ടാം സ്ഥാനത്തും ജോർദാൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ആദ്യ പാദത്തിൽ ഇന്ത്യ 24-25 എന്ന സ്കോറിൽ മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു.    പാൽപ്രീത് സിംഗ് ബ്രാർ പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുകയും കൃത്യമായ ഇടവേളകളിൽ രണ്ട് പോയിന്റുകൾ നേടുകയും ചെയ്തു.

രണ്ടാം പാദത്തിൽ ആതിഥേയർ മികച്ച പ്രകടനം കാഴ്ചവെക്കുകയും  അതിൽ  14 പോയിന്റ് ലീഡ് നേടുകയും ചെയ്ത സൗദിയ്ക്ക്  പിന്നീട്  തിരിഞ്ഞുനോക്കേണ്ടിവന്നില്ല (41 - 35).   തുടർച്ചയായി  സ്കോറിംഗ് നടത്തിയ  അവർ  വിജയം അടിച്ചെടുക്കുകയും  ചെയ്തു.   

ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ  പ്രചാരണം  ഏറ്റെടുത്ത്  മികച്ച  ഇന്ത്യൻ സാന്നിധ്യമായിരുന്നു  ഇന്ത്യ  പങ്കെടുത്ത മത്സരങ്ങളിൽ  ഗ്രൗണ്ട്  സാക്ഷിയായത്.   ത്രിവർണ പതാകകൾ വീശിയും  കൈയടിച്ചും  കുറവായിട്ടും  ഇന്ത്യൻ  ടീമിന്  മികച്ച  പ്രോത്സാഹനം  സ്റ്റേഡിയത്തിൽ  നിന്നുണ്ടായെങ്കിലും   അതൊന്നും വിജയത്തിലെത്തിയില്ല.

Advertisment