മക്ക : അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസിന്റെ മക്കാ വിമൻസ് വിംഗ് നിലവിൽ വന്നു. മക്കയിലെ ശീഷയിലുള്ള മസർ മിനാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ആണ് വനിതാ വിഭാഗം കമ്മിറ്റിയ്ക്ക് രൂപം നൽകിയത്.
ഇതോടെ സൗദി അറേബ്യയിലെ പ്രവാസി വനിതകളുടെ ജീവകാരുണ്യ സന്നദ്ധസേവന രംഗത്തെ ഏറ്റവും വലിയ സംഘടനയാണ് നിലവിൽ വന്നിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, ഇബ്രാഹിം കണ്ണങ്കാർ, നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാൻ മൈലൂർ, ഇഖ്‌ബാൽ ഗബ്ഗൽ, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാംഅടിവാട് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാ നിസ്സാം വിഷയം അവതരിപ്പിക്കുകയും ജനറൽ സെക്രട്ടറിമാരായ ഷീമാ നൗഫലും സമീനാ സാക്കിർ ഹുസൈനും പിന്താങ്ങുകയും ചെയ്ത ഭാരവാഹികളുടെ പാനലിനെ യോഗം അംഗീകരിക്കുകയായിരുന്നു.
ഐഒസി മക്കാ വിമൻസ് വിംഗ് പ്രസിഡന്റായി ഷംല ഷംനാസിനേയും ജനറൽ സെക്രട്ടറിയായി ഹസീന മുഹമ്മദ് ഷായേയും ട്രഷറർ ആയി ഷബാന ഷാനിയാസിനേയും യോഗം തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ബദരിയ്യാ ഈസാ, ജെസീനാ അൻവർ എന്നിവരേയും ജോയിന്റ് സെക്രട്ടറിമാർ ആയി ജെസ്സി ഫിറോസ്, നസീറ ജലീൽ എന്നിവരേയും തിരഞ്ഞെടുത്തു.
കൂടാതെ മാശാ ഹബീബ്, മിസിരിയ്യ റഫീഖ്, റുമീന അബ്ദുൽസലാം, സജീന ഷറഫുദ്ദീൻ, ഹബീബ ഹംസ, ഷിജിന ഷാജഹാൻ, ഫൗസിയ സാദത്ത്, ഷീബ സെയ്ദ്, ഷീജ ഷെരീഫ്, ജുമൈല, ജീന അസീസ്, ഷീജ ഷംനാദ്, ജസ്‌ന റഫീഖ്, സുഫൈറത്ത് ഹാരിസ്, റുഖിയ്യ ഇഖ്‌ബാൽ, ഷെഫ്ന ലൈലാബീവി, നസീമ ഫൈസൽ എന്നിവരും സെൻട്രൽ കമ്മിറ്റിയിലെ വനിതാ പ്രതിനിധികളായ നാലു പേരും ഉൾപ്പെടെ ഇരുപത്തിയൊന്ന് അംഗ നിർവ്വാഹക സമിതിയേയും യോഗം തിരഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റോഷ്‌ന നൗഷാദ് യോഗത്തിന് നന്ദിയും പറഞ്ഞു.