ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) ഒരുക്കുന്ന ജനകീയ ഇഫ്താർ സംഗമം മക്കയിൽ

New Update
ioc makka

മക്ക: ത്യാഗപൂർണ്ണമായ സമർപ്പണത്തിന്റേയും ആത്മ സംസ്ക്കരണത്തിന്റേയും അനുഗ്രഹീത രാവുകൾ നിറഞ്ഞ പരിശുദ്ധ റമദാനിൽ, പരസ്പര സ്നേഹത്തിന്റെ കൂട്ടായ്മ ആയി ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) ഒരുക്കുന്ന ജനകീയ ഇഫ്താർ സംഗമം മക്കയിൽ.  


Advertisment

ഇൻഡ്യൻ മതേതര ജനാധിപത്യത്തിന്റെ  പ്രതീക്ഷയും പ്രതീകവുമായ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ,  ഔദ്യോഗിക പ്രവാസി സംഘടനയായ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) മക്കാ സെൻട്രൽ കമ്മിറ്റി, മക്കയിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾ  ,  മറ്റ്  മേഖലകളിൽ ജോലിയെടുത്ത് വരുന്ന ഇൻഡ്യൻ പ്രവാസി സുഹൃത്തുക്കൾ, കുടുംബങ്ങൾ, ബിസിനസ് രംഗത്തേയും മക്കയിലെ പൊതുസമൂഹത്തിലേയും പ്രമുഖ വ്യക്തിത്വങ്ങൾ , സ്വദേശികളായ സൗദി പൗരപ്രമുഖർ തുടങ്ങി സമസ്ത മേഖലകളിലേയും ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് പരിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്‌ചയായ മാർച്ച്‌ മാസം 7ആം തീയതി മക്ക കാക്കിയയിലുള്ള ഖസറുദ്ദീറാ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാന്റ് ഇഫ്താർ മുലാഖാത്ത് എന്ന പേരിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.  


ഇഫ്താർ സംഗമത്തിൽ സ്ത്രീകൾക്കും ഫാമിലികൾക്കും പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

Advertisment