/sathyam/media/media_files/2025/08/22/makka-ksdc-2025-08-22-18-39-14.jpg)
ജിദ്ദ: പത്ത് ദിവസങ്ങളായി മക്കയിലെ മസ്ജിദുൽ ഹറം ശരീഫിൽ സൗദി മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന് വന്ന 45-ാമത് കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിശുദ്ധ ഖുര്‍ആന്‍ മത്സരങ്ങൾ കഴിഞ്ഞ ദിവസം സമാപിച്ചു. ഖുർആൻ പാരായണം, മനഃപാഠം, വ്യാഖ്യാനം എന്നിവകളിലായിരുന്നു മത്സരങ്ങൾ.
മത്സരത്തിലെ വിജയികളെ സംഘാടകരായ മതകാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് ആണ് പ്രഖ്യാപിച്ചു. വലിയ തുകയുടെ ക്യാഷ് അവാർഡുകളാണ് വിജയികൾക്ക് സമ്മാനിച്ചത്. നാല്പത് ലക്ഷം സൗദി റിയൽ (ഏകദേശം 8.8 കോടി രൂപ) ആണ് മൊത്തം സമ്മാനത്തുക.
സഫര്‍ 15 മുതല്‍ 26 വരെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വെച്ച് അഞ്ചു വിഭാഗങ്ങളായാണ് മത്സരങ്ങൾ അരങ്ങേറിയത്. മൊത്തം 4,000,000 റിയാലാണ് സമ്മാനത്തുകയായി വിജയികൾക്ക് സമ്മാനിച്ചത്. 128 രാജ്യങ്ങളില്‍ നിന്നുള്ള 179 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്.
വിജയികളുടെ വിവരങ്ങള്‍:
ഒന്നാം വിഭാഗം
ഒന്നാം സ്ഥാനം: മുഹമ്മദ് ആദം മുഹമ്മദ് (ചാഡ്) - 500,000 റിയാല്‍
രണ്ടാം സ്ഥാനം: അനസ് ബിന്‍ മാജിദ് അല്‍-ഹസ്മി (സൗദി അറേബ്യ) - 450,000 റിയാല്‍
മൂന്നാം സ്ഥാനം: സനൂസി ബുഖാരി ഇദ്രീസ് (നൈജീരിയ) - 400,000 റിയാല്‍
രണ്ടാം വിഭാഗം
ഒന്നാം സ്ഥാനം: മന്‍സൂര്‍ ബിന്‍ മുതബ് അല്‍-ഹര്‍ബി (സൗദി അറേബ്യ) - 300,000 റിയാല്‍
രണ്ടാം സ്ഥാനം: അബ്ദുല്‍ വദൂദ് ബിന്‍ സെദിറ (അള്‍ജീരിയ) - 275,000 റിയാല്‍
മൂന്നാം സ്ഥാനം: ഇബ്രാഹിം ഖൈര്‍ അല്‍-ദിന്‍ മുഹമ്മദ് (എത്യോപ്യ) - 250,000 റിയാല്‍
മൂന്നാം വിഭാഗം
ഒന്നാം സ്ഥാനം: മുഹമ്മദ് ദമാജ് അല്‍-ഷുവാഇ (യെമന്‍) - 200,000 റിയാല്‍
രണ്ടാം സ്ഥാനം: മുഹമ്മദ് മുഹമ്മദ് കോസി (ചാഡ്) - 190,000 റിയാല്‍
മൂന്നാം സ്ഥാനം: ബദര്‍ ജാങ് (സെനഗല്‍) - 180,000 റിയാല്‍
നാലാം സ്ഥാനം: മുഹമ്മദ് അമീന്‍ ഹസ്സന്‍ (അമേരിക്ക) - 170,000 റിയാല്‍
അഞ്ചാം സ്ഥാനം: മുഹമ്മദ് കമാല്‍ മന്‍സി (പാലസ്തീന്‍) - 160,000 റിയാല്‍
നാലാം വിഭാഗം
ഒന്നാം സ്ഥാനം: നസ്ര്‍ അബ്ദുല്‍ മജീദ് ആമിര്‍ (ഈജിപ്ത്) - 150,000 റിയാല്‍
രണ്ടാം സ്ഥാനം: ബയോ വിബ്സൊണോ (ഇന്തോനേഷ്യ) - 140,000 റിയാല്‍
മൂന്നാം സ്ഥാനം: താഹിര്‍ പട്ടേല്‍ (ലാ റീയൂണിയന്‍ ദ്വീപ്) - 130,000 റിയാല്‍
നാലാം സ്ഥാനം: യൂസഫ് ഹസ്സന്‍ ഉസ്മാന്‍ (സൊമാലിയ) - 120,000 റിയാല്‍
അഞ്ചാം സ്ഥാനം: ബൂബക്കര്‍ ഡികോ (മാലി) - 110,000 റിയാല്‍
അഞ്ചാം വിഭാഗം
ഒന്നാം സ്ഥാനം: അന്‍വി ഇന്ററാറ്റ് (തായ്ലന്‍ഡ്) - 65,000 റിയാല്‍
രണ്ടാം സ്ഥാനം: സലാഹുദ്ദീന്‍ ഹുസ്സാം വസാനി (പോര്‍ച്ചുഗല്‍) - 60,000 റിയാല്‍
മൂന്നാം സ്ഥാനം: ചിയാങ് വാന സു (മ്യാന്‍മര്‍) - 55,000 റിയാല്‍
നാലാം സ്ഥാനം: അബ്ദുല്‍റഹ്‌മാന്‍ അബ്ദുല്‍മുനിം (ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന) - 50,000 റിയാല്‍
അഞ്ചാം സ്ഥാനം: അനീസ് ഷാല (കൊസോവോ) - 45,000 റിയാല്‍.