/sathyam/media/media_files/2025/09/11/3cc74ca3-3752-4ed3-b628-1c366fad602c-2025-09-11-19-17-44.jpg)
ജിദ്ദ: ഖത്തറിന് നേരെ കഴിഞ്ഞ ചൊവാഴ്ച ഇസ്രായേൽ നടത്തിയ ഏകപക്ഷീയമായ ബോംബാക്രമണത്തിൽ ചൂടേറിയ പശ്ചാത്തലത്തിൽ അടിയന്തിര ദ്വിദിന അറബ് - ഇസ്ലാമിക ഉച്ചകോടിക്ക് തലസ്ഥാനമായ ദോഹ ആതിഥ്യം വഹിക്കുന്നു. സെപ്റ്റംബർ 14, 15 (അടുത്ത ഞായർ, തിങ്കൾ) ദിവസങ്ങളിലാണ് ഉച്ചകോടി....
അടുത്ത ഞായറാഴ്ച അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്കുള്ള വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗംനടക്കും. തുടർന്നാണ് ഭരണാധിപന്മാരുടെ സംഗമം.
"തലസ്ഥാനമായ ദോഹയിൽ ഹമാസ് പ്രതിനിധികൾ താമസിക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്ഇ സ്രായേൽ വ്യോമാക്രമണം നടന്നതോടെ അമേരിക്കയുമായുള്ള സഹകരണത്തിൽ വഞ്ചന അനുഭവപ്പെട്ട പ്രതീതിയാണ് നിലനിൽക്കുന്നതെന്ന് ഖത്തർ ഭരണകൂട വൃത്തങ്ങൾ പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഈ നടപടിക്ക് ശേഷം വാഷിംഗ്ടണുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ അറിയിച്ചതായി ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി, ഇത് ഒരു വഞ്ചനയാണെന്ന് ഖത്തർ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ആവശ്യമെങ്കിൽ ദോഹ തങ്ങളുടെ സുരക്ഷയെ പിന്തുണയ്ക്കാൻ മറ്റ് പങ്കാളികളെ കണ്ടെത്തിയേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നിബന്ധനകളില്ലാത്ത പിന്തുണയാണ് ഗൾഫിലെ മറ്റു രാജ്യങ്ങൾ ഖത്തറിന് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോരോ അറബ് രാജ്യങ്ങളിലായി ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങൾക്കെതിരെ ഒന്നിക്കണമെന്ന ചിന്താഗതി ശക്തമായി നിലനിൽക്കുന്നതിനിടെയാണ് അടിയന്തര അറബ് - ഇസ്ലാമിക് ഉച്ചകോടി.