/sathyam/media/media_files/5qHsS674QjZ6o5b3DN3U.jpg)
ജിദ്ദ: ലോക്സഭാ തിരഞ്ഞെടുപ്പിൽ 15 ലക്ഷം വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കാൻ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടന പാർലമെൻ്റ് കർമ്മ പദ്ധതി തയ്യാറാക്കി. ഹരിതവിചാരം എന്ന പേരിൽ സംഘടിപ്പിച്ച സംഘടന പാർലമെൻറിൽ ജിദ്ദ കെ.എം.സി.സിയുടെ കീഴ്ഘടകങ്ങളായ ജില്ല, ഏരിയ, മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളാണ് ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചയിൽ പങ്കെടുത്തത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.എം.ഷാജിയും ഷാഫി ചാലിയവും വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.
ഇന്ത്യയുടെ വിജയം മതേതരത്വത്തിൻ്റെ വീണ്ടെടുപ്പിന് എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തുന്ന കാമ്പയിനിൻ്റെ ആദ്യഘട്ടത്തിൽ ജിദ്ദ കെ.എം.സി. സി യുടെ 25000 ത്തോളം വരുന്ന ആക്ടീവ് മെമ്പർമാർ സ്വന്തം വീട്ടിലെ വോട്ട് ഉറപ്പാക്കാൻ ആവശ്യമായ നിർശേങ്ങൾ നൽകും. അതോടൊപ്പം ഓരോ പ്രവർത്തകരും അവരവരുടെ ബന്ധുമിത്രാധികളുടെ വോട്ട് വിളിച്ച് അഭ്യർത്ഥന നടത്തും.
രണ്ടാം ഘട്ടത്തിൽ ഓരോ പ്രവർത്തകനും സ്വന്തം അയൽവാസികളായ 10 വീതം കൂടുംബങ്ങളിലെ വോട്ടുകൾ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് നൽകാനുള്ള അഭ്യർത്ഥന നടത്തും. അതോടൊപ്പം ജിദ്ദയിലെ ഓരോ പ്രവർത്തകനും ചുരുങ്ങിയത് പ്രവാസ ലോകത്തുള്ള 10 കുടുംബനാഥൻമാരെ നേരിൽ കണ്ട് അവരുടെ കുടുംബത്തിൻ്റെ വോട്ടുകൾ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് നൽകണമെന്ന് അഭ്യർത്ഥിക്കും.
പ്രചാരണത്തിൻ്റെ ഭാഗമായി ജിദ്ദയിലെ 62 ഏരിയ കമ്മിറ്റികൾ തിരഞ്ഞെടുപ്പ് വിളമ്പര സംഗമങ്ങൾ സംഘടിപ്പിക്കുകയും, ജില്ല, മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾ തിരഞ്ഞെടുപ്പ് കൺവെൻഷനുകളും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും പ്രവാസികൾക്കിടയിൽ വിശദമായ ലഘുലേഖകൾ വിതരണം ചെയ്യും. സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കാൻ ശില്പശാല സംഘടിപ്പിക്കുകയും വിദഗ്ധരുടെ നേതൃത്വത്തിൽ വാർ റൂം ആരംഭിക്കാനും പദ്ധതിയുണ്ട്.
ജിദ്ദയിലെ മുന്നൂറോളം വരുന്ന പഞ്ചായത്ത്കമ്മിറ്റികളുടെ നേതൃത്വത്തിൽ നാട്ടിൽ വിപുലമായ പ്രവാസി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹരിത വിചാരത്തിൻ്റെ സമാപന സമ്മേളനത്തിൽ ജിദ്ദ കെ.എം.സി.സി തിരഞ്ഞെടുപ്പ് പ്രചാരണ ഉൽഘാടനം നാഷണൽ പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ നിർവഹിച്ചു. പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു.
കെ.എം.ഷാജി മുഖ്യ പ്രഭാഷണം നടത്തി.ഷാഫി ചാലിയം അഹമ്മദ് പാളയാട്ട്, വി പി, മുസ്തഫ,നിസ്സാം മമ്പാട്, വി.പി അബ്ദു റഹ്മാൻ, സി.കെ.റസാഖ് മാസ്റ്റർ, ഇസ്മായീൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസർ എടവനക്കാട്, നാസർ വെളിയംകോട് പ്രസംഗിച്ചു. എ.കെ.മുഹമ്മദ് ബാവ ലത്തീഫ് മുസ് ലിയാരങ്ങാടി, നാസർ മച്ചിയിൽ, ഹസ്സൻ ബത്തേരി ,ഷിഹാബ് താമരക്കുളം, ഷൗക്കത്ത് ഞാറക്കോടൻ ജലാൽ തേഞ്ഞിപ്പാലം, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ ,സക്കീർ മണ്ണാർക്കാട്, സുബൈർ വട്ടോളി, അശ്റഫ് താഴെക്കോട്,സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട മുംന്തസ്സ് ടീച്ചർ, ഷമിലടീച്ചർഎന്നിവർ ചർച്ചയിൽ പങ്കെടുത്തു.