ജിദ്ദ: റോഡപകടത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂര്‍ താഴത്തെ പള്ളിയാളി പുതുക്കുളം അബ്ദുല്‍ റഷീദ് (54) ആണ് മരിച്ചത്.
ഭാര്യ റുബീന. മക്കള്‍: മുഹമ്മദ് റംഷാദ്, റാനിയ ഷെറിന്‍, മുഹമ്മദ് ത്വയ്യിബ്.
പന്ത്രണ്ട് വർഷമായി ജിദ്ദയിൽ പ്രവാസിയായ അബ്ദുൽ റഷീദിനെ ജോലി സ്ഥലമായ ഹറാസാത്ത് ഏരിയയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേൽക്കുകയും ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവെച്ചായിരുന്നു അന്ത്യം.
മരണാനന്തര നടപടികൾ പുരോഗമിച്ചു വരുന്നതായി ഇതിന് വേണ്ടി രംഗത്തുള്ള ജിദ്ദാ കെ എം സി സി വെല്‍ഫെയര്‍ വിങ് പ്രവർത്തകർ അറിയിച്ചു.