അടിയന്തര വിഷയങ്ങൾ പരിഗണിക്കാൻ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിൽ ഓപ്പൺ ഹൗസ് 26 ന്. അപ്പോയ്ന്റ്മെന്റ് വേണ്ടതില്ലാ

ജിദ്ദാ ഇന്ത്യൻ  കോൺസുലേറ്റിലെ  ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ,  കമ്മ്യുണിറ്റി വെൽഫെയർ വിംഗ് പ്രതിനിധികൾ  എന്നിവർക്കൊപ്പം  കോൺസൽ ജനറൽ  ഫഹദ് അഹ്മദ് ഖാൻ സൂരി ഓപ്പൺ ഹൗസിൽ നേരിട്ട്  സംബന്ധിക്കും

New Update
images (1280 x 960 px)(229)

ജിദ്ദ: ഇന്ത്യൻ സമൂഹത്തിന്റെ അടിയന്തര പ്രധാനവും  അസാധാരണവുമായ പ്രശ്നങ്ങളും പരാതികളും പരിഗണിക്കാൻ ജിദ്ദയിലെ  ഇന്ത്യൻ കോൺസുലേറ്റ്  ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.

Advertisment

ഈ മാസം 26 ന്  കോൺസുലേറ്റ് കെട്ടിടത്തിൽ ഉച്ചതിരിഞ്ഞു മൂന്ന് മുതൽ അഞ്ച് വരെയാണ് ഓപ്പൺ ഹൗസ്.

ജിദ്ദാ കോൺസുലേറ്റിന്റെ  അധികാര പരിധിയിൽ കഴിയുന്ന ഇന്ത്യക്കാരുടെ  അടിയന്തര സ്വഭാവങ്ങളോടെയുള്ളതും അസാധാരണവുമായ  പ്രശ്നങ്ങൾക്കും പരാതികൾക്കും വേണ്ടുന്ന  സാധ്യമായ പരിഹാരങ്ങൾക്ക്  വേണ്ടി  അരങ്ങേറുന്ന ഓപ്പൺ ഹൗസിൽ  പങ്കെടുക്കാൻ  മുൻകൂട്ടിയുള്ള  അപ്പോയ്ന്റ്മെന്റ്  നിർബന്ധമല്ലെന്ന്  കോൺസുലേറ്റ് ഇറക്കിയ  പ്രസ്താവന  അറിയിച്ചു.  

എന്നാൽ, അന്നേദിവസം  ഉച്ചതിരിഞ്ഞു  രണ്ടരയോടെ  കോൺസുലേറ്റിൽ ഹാജരാവണം.

ജിദ്ദാ ഇന്ത്യൻ  കോൺസുലേറ്റിലെ  ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ,  കമ്മ്യുണിറ്റി വെൽഫെയർ വിംഗ് പ്രതിനിധികൾ  എന്നിവർക്കൊപ്പം  കോൺസൽ ജനറൽ  ഫഹദ് അഹ്മദ് ഖാൻ സൂരി ഓപ്പൺ ഹൗസിൽ നേരിട്ട്  സംബന്ധിക്കും.

Advertisment