"റിയാദ് രാജ്യാന്തര പുസ്തകോത്സവം 2025" നൂറ യൂണിവേഴ്‌സിറ്റിയിൽ. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും

25 ലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 2,000 പ്രസാധക സ്ഥാപനങ്ങളുടെയും സാഹിത്യ ഏജൻസികളുടെയും റെക്കോർഡ് പങ്കാളിത്തമാണ് ഇത്തവണത്തെ റിയാദ് പുസ്തകോത്സവത്തിന്  മാറ്റ് കൂട്ടുന്നത്.

New Update
photos(473)

ജിദ്ദ: "റിയാദ് വായിക്കുന്നു" എന്ന പ്രമേയത്തോടെ റിയാദ് രാജ്യാന്തര പുസ്തകോത്സവം 2025  ത്തിലേക്ക്  അക്ഷരപ്രേമികളുടെ  ഒഴുക്ക്.  

Advertisment

റിയാദിലെ പ്രിൻസസ് നൂറ ബിന്ത് അബ്ദുൾറഹ്മാൻ സർവകലാശാലയിലാണ്  സംഭവം.   സൗദി സാഹിത്യ -  പ്രസിദ്ധീകരണ - വിവർത്തന കമ്മീഷൻ  സംഘടിപ്പിക്കുന്ന  മേള ഈ മാസം പത്ത് വരെ നീണ്ടുനിൽക്കും.


ശനിയാഴ്ച മുതൽ വ്യാഴം വരെ ദിവസവും രാവിലെ 11 മുതൽ അർദ്ധരാത്രി വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ 12 വരെയും  മേള സന്ദർശകർക്കായി തുറന്നിരിക്കും.  


25 ലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 2,000 പ്രസാധക സ്ഥാപനങ്ങളുടെയും സാഹിത്യ ഏജൻസികളുടെയും റെക്കോർഡ് പങ്കാളിത്തമാണ് ഇത്തവണത്തെ റിയാദ് പുസ്തകോത്സവത്തിന്  മാറ്റ് കൂട്ടുന്നത്.

ആ നിലയിൽ  അറബ് മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയാണ്  ഇത്തവണ റിയാദിലേത്.   ഉസ്ബെക്കിസ്ഥാൻ  ആണ് ഇത്തവണത്തെ  വിശിഷ്ടാതിഥി രാജ്യം.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി സാഹിത്യ - സാംസ്കാരിക സ്ഥാപനങ്ങൾ റിയാദ്  പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.  


പ്രസിദ്ധീകരണ മേഖലയെ പിന്തുണയ്ക്കുന്നതിനായി  ബിസിനസ് സോൺ,  സൗദി എഴുത്തുകാർക്ക് വേണ്ടി  സ്വയം പ്രസാധകരുടെ  ചന്ത,  പ്രാദേശിക എഴുത്തുകാരെ പിന്തുണയ്ക്കുന്നതിനായി "സൗദി എഴുത്തുകാരുടെ  കോർണർ"   എന്നിവയും  പുസ്തക നഗരിയിൽ  പ്രവർത്തിക്കും.


പ്രഭാഷണങ്ങൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, കവിതാ സായാഹ്നങ്ങൾ, കലാപ്രകടനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൽ  പുസ്തകോത്സവത്തിന്റെ ഭാഗമായി അരങ്ങേറും.

കുട്ടികൾക്കായി പ്രത്യേകമായ  സാഹിത്യ - സാംസ്കാരിക ഇനങ്ങളും പുസ്തകോത്സവം ഏർപ്പെടുത്തിയിട്ടുണ്ട്.

പുസ്തകോത്സവം പരിപാടികളിലെ ഏറ്റവും സവിശേഷ  ഇവന്റുകളിലൊന്നായ അറബിക് കാലിഗ്രാഫി മത്സരം  ശനിയാഴ്ച  സമാപിക്കും.  

പ്രാദേശിക, രാജ്യാന്തര  കാലിഗ്രാഫർമാർ അവരുടെ സർഗ്ഗാത്മകത കൊണ്ട്  ചേതോഹരമാക്കുന്ന  മത്സരം  അക്ഷരങ്ങളിൽ നർത്തനം  തീർക്കുകയാണ്.

Advertisment