/sathyam/media/media_files/2025/10/11/1001317341-2025-10-11-14-05-56.jpg)
ജിദ്ദ: സൗദി ഉൾപ്പെടെയുള്ള ഏതാനും ഗൾഫ് രാജ്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന ഔദ്യോഗിക പര്യടനങ്ങൾ മുടങ്ങിയതോടെ അദ്ദേഹത്തിന്റെ സാനിധ്യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കമ്മ്യൂണിറ്റി പരിപാടി അനിശ്ചിതത്വത്തിലായി.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകമായ അമർഷവും അതൃപ്തിയും ഉള്ളതോടൊപ്പം തികഞ്ഞ മ്ലാനതയും അന്താളിപ്പുമാണ് സംഘാടകരിൽ പ്രകടമാവുന്നത്.
അനുമതി നിഷേധിച്ചതിന് കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരമൊരു തീരമാനം എടുത്തിട്ടുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
വലിയ ആവേശത്തോടെ പൂർത്തിയായി വന്നിരുന്ന സ്വീകരണ - പൊതു പരിപാടികൾ പൊടുന്നനെ ഇല്ലാതായപ്പോൾ ഇനിയെന്ത് എന്നതിന് തത്കാലം എവിടെ നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കൊണ്ട് സംസ്ഥാന സർക്കാരിന് ലഭിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രേരിതമായാണ് കേന്ദ്രത്തിന്ന്നാ നടപടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
മന്ത്രി സജി ചെറിയാനും നോര്‍ക്ക അധികൃതരും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു.
ഈ മാസം 16ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. 16ന് രാത്രി ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പൊതുപരിപാടി നിശ്ചയിച്ചിരുന്നു.
പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു.
24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും. 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമായിരുന്നു പദ്ധതി.
നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.
മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിന് വിവിധ സംഘടനകളുടെ സഹകരണത്തോടെ ഇടതു സംഘടനാ അനുഭാവികള്‍ വിവിധയിടങ്ങളില്‍ സ്വാഗത സംഘ കമ്മിറ്റികള്‍ രൂപീകരിച്ചു വരികയായിരുന്നു.