/sathyam/media/media_files/2025/12/31/img141-2025-12-31-11-23-55.jpg)
ജിദ്ദ: ഹജ്ജ് കോൺസൽ, പ്രസ് - ഇൻഫർമേഷൻ - സാംസ്കാരിക വിഭാഗം ഹെഡ് ഓഫ് ചാൻസറി എന്നീ പദവികളിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ ഉദ്യോഗസ്ഥന്മാർ ചുമതലയേറ്റു.
ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിനി സദഫ് ചൗധരി ഐ എഫ് എസ് ആണ് ജിദ്ദയിലെ പുതിയ ഹജ്ജ് കോൺസൽ.
ഫ്രാന്‍സിൽ മാഴ്‌സില്ലേ കോണ്‍സുലേറ്റ് ഹെഡ് ഓഫ് ചാന്‍സലറായി സേവനമനുഷ്ഠിക്കവേയാണ് ഇവർക്ക് പുതിയ സ്ഥാനലബ്ധി. ഹജ്ജ് വകുപ്പിനോടൊപ്പം കൊമേഴ്‌സ് വകുപ്പിന്റെ ചുമതലയും സദഫ് ചൗധരി വഹിക്കും.
ബിഹാറിലെ ചമ്പാരന്‍ സ്വദേശിയായ ഇമാം മെഹ്ദി ഹുസൈൻ പ്രസ് - ഇന്‍ഫര്‍മേഷന്‍ - സാംസ്‌കാരിക വകുപ്പുകളുടെ ഹെഡ് ഓഫ് ചാന്‍സറിയായും സ്ഥാനമേറ്റു. എത്യോപ്യയിലെ ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു വനിത ജിദ്ദയിൽ ഇന്ത്യൻ ഹജ്ജ് കോൺസൽ ആയി നിയമിതയാകുന്ന ആദ്യ വനിതയാണ് സദഫ് ചൗധരി. 2020 ലെ യു പി എസ് സി സിവില്‍ സര്‍വിസ് പരീക്ഷയില്‍ 23-ാം റാങ്കുകാരിയായിരുന്നു ഇവർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us