എടിഎം കവർച്ച പതിവാക്കിയ വിദേശിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

എ ടി എമ്മുകളിൽ പണം നിറക്കാൻ പോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ പതിവെന്ന് ഇത് സംബന്ധിച്ച് സൗദി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവന വിവരിച്ചു.

New Update
1001556904

ജിദ്ദ: എ ടി എമ്മിൽ പണം നിറക്കാൻ പോയവരെ ആക്രമിക്കുക, പണം കവരുക തുടങ്ങിയ കുറ്റകൃത്യങ്ങൾ പതിവാക്കിയ വിദേശി പൗരന് വധശിക്ഷ നടപ്പാക്കി.

Advertisment

തുർക്കി അബ്ദുല്ല ഹസൻ അൽസഹ്‌റാൻ എന്ന യമനി പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മക്കയിൽ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്.

എ ടി എമ്മുകളിൽ പണം നിറക്കാൻ പോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ പതിവെന്ന് ഇത് സംബന്ധിച്ച് സൗദി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവന വിവരിച്ചു.

ഇതിനായി ഒരു ക്രിമിനൽ സംഘം സംഘത്തെ തന്നെ പ്രതി രൂപവത്കരിച്ചിരുന്നു.

രണ്ട് വ്യത്യസ്ത കവർച്ചകളിലായി ഏകദേശം 30 ലക്ഷം റിയാലാണ് ഇയാൾ തട്ടിയെടുത്തതെന്നും തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാരെ വെടിവെച്ച് പരിക്കേൽപ്പിച്ചതായും പ്രസ്താവന തുടർന്നു.

സൗദി പോലീസ് പിടികൂടിയ പ്രതിയുടെ കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയുകയും ആയുധം ഉപയോഗിച്ചുള്ള കവർച്ചയായതിനാൽ പരമാവധി ശിക്ഷ കോടതി വിധിക്കുകയുമായിരുന്നു.

തുടർന്ന്, വിധിയ്ക്ക് രാജകീയ അംഗീകാരം ലഭിക്കുക കൂടി ചെയ്തതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

രാജ്യത്തെ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രാലയം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന്ന്ന ഓര്മപ്പെടുത്തുകയും ചെയ്തു.

Advertisment