/sathyam/media/media_files/2025/11/17/1001411678-2025-11-17-12-29-06.jpg)
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (RSC) സൗദി ഈസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരത്തിന് അൽഅഹ്സ കിംഗ് ഫൈസൽ യൂണിവേഴ്സിറ്റി അപ്ലൈഡ് മെഡിക്കൽ സയൻസ് കോളേജിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഡിപ്പാർട്ട്‌മെൻ്റ് പ്രൊഫസറും, ചാർട്ടേഡ് സയന്റിസ്റ്റുമാണ് ഡോ. ഗൗസൽ അസം ഖാൻ അർഹനായി.
വിജ്ഞാന–സാങ്കേതിക രംഗത്ത് സൗദി അറേബ്യയുടെ മുന്നേറ്റത്തിനും വളർച്ചക്കുമൊപ്പം ഇന്ത്യൻ പ്രവാസി സമൂഹത്തിന് ദിശാബോധവും പ്രോത്സാഹനവും നൽകുക എന്ന ആർ.എസ്.സിയുടെ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്ന പഠന–ഗവേഷണ മേഖലകളിലെ ഡോ. ഖാൻ്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുറമെ രാജ്യത്തെ പ്രവാസി യുവാക്കൾക്കും പ്രൊഫഷണലുകൾക്കും പ്രചോദനാത്മകമാണെന്ന് ജൂറി വിലയിരുത്തി.
സൗദി അറേബ്യയിലെ വിജ്ഞാന–സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
ടൈപ്പ്–2 പ്രമേഹത്തിനുള്ള വാക്സിൻ ഉൾപ്പെടെ നിരവധി യു.എസ്. പേറ്റന്റുകൾ ഡോ. ഗൗസൽ അസം ഖാൻ നേടിയിട്ടുണ്ട്.
കൂടാതെ, മെറ്റബോളിക് അസന്തുലിതാവസ്ഥകളും എൻഡോതീലിയൽ ഡിസ്ഫങ്ഷനും സംബന്ധിച്ച അദ്ദേഹത്തിൻ്റെ ഗവേഷണങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു.
ഇൻസുലിൻ റെസിസ്റ്റൻസ്, ത്രോംബോസിസ്, പ്രീ-എക്ലാംപ്സിയ മേഖലകളിലെ സംഭാവനകൾക്ക് ചാർട്ടേഡ് സയന്റിസ്റ്റ്, FRSB, FRSM, IFUPS ഫെലോഷിപ്പ് തുടങ്ങിയ പ്രശസ്ത ബഹുമതികളും അദ്ദേഹം കരസ്ഥമാക്കി.
ലോകമെമ്പാടുമുള്ള ക്ഷണിത പ്രഭാഷണങ്ങളും, നൂറിലധികം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും, ഇന്ത്യ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രധാന ഗവേഷണ ഗ്രാന്റുകളും അദ്ദേഹത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
റിയാദിലെ അസീസിയ്യ ഗ്രേറ്റ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന നാഷനൽ നോട്ടെക് പ്രദർശന വേദിയിൽ വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us